BREAKING NEWS


വാൽപ്പാറയിൽ മലയാളി അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; പത്ത് പേർക്ക് ദാരുണാന്ത്യം

By Nagaram Network
valparai ghat road accident

തമിഴ്നാട്: വാൽപ്പാറ–പൊള്ളാച്ചി പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ പത്ത് മലയാളികൾ മരിച്ചു. മലപ്പുറം ജില്ലയിലെ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്.

വിനോദയാത്രയ്ക്ക് പോയ ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അതിരപ്പിള്ളി ഭാഗത്ത് നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. മരിച്ചവർ മലപ്പുറം സ്വദേശികളായ അധ്യാപകരാണെന്ന് സ്ഥിരീകരിച്ചു.

ട്രാവലറിൽ ആകെ 13 പേരുണ്ടായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *