BREAKING NEWS


“കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്”; വികസനം തുടരുമെന്ന് പിണറായി വിജയൻ

By Nagaram Network
bahrain 2026 04 09t084351558

കണ്ണൂർ: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിർണയിക്കുന്നതാണെന്നും സംസ്ഥാനത്ത് ആരംഭിച്ച വികസന പദ്ധതികൾ തുടരണമെന്നുള്ള ജനവിധിയാണിതെന്നും മുഖ്യമന്ത്രി പിണറായി. 17-ാം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന് പുരോഗതി വേണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും എൽഡിഎഫിന് മാത്രമേ കേരളത്തെ വികസനപാതയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസമുള്ളവരിൽ പലരും പോലും എൽഡിഎഫ് അധികാരത്തിൽ തുടരണമെന്ന നിലപാടിലാണ് എന്നുമദ്ദേഹം പറഞ്ഞു.


അധികാരത്തിൽ ഉണ്ടായിരുന്നവർ തന്നെ വികസന സാധ്യതകൾ തള്ളിക്കളഞ്ഞ കാലഘട്ടം ജനങ്ങൾ നേരത്തെ കണ്ടതാണെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾ മറികടന്ന് മുന്നേറിയ ഭരണമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങൾ സർക്കാരിനെ വിശ്വസിച്ചുവെന്നും സർക്കാർ ജനങ്ങളോടൊപ്പമാണെന്നും ഈ വിശ്വാസബന്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയും പണവും ഉപയോഗിച്ച് കേരളത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയില്ലെന്നും, ഇത്തരം നീക്കങ്ങൾ സംസ്ഥാനത്ത് വിജയിക്കില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *