BREAKING NEWS


ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ: ചലച്ചിത്ര പുരസ്കാരത്തെയും അവാർഡ് ലോബികളെയും വിമർശിച്ച് രൂപേഷ് പീതാംബരൻ

By Nagaram Network
roopeshpeethambaranupcomingmovie 20 1500546716

 

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെയും അവാർഡ് ലോബികളെയും വിമർശിച്ചു നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. ഭരിക്കുന്ന പാർട്ടിയിലെ ആളുകൾ നായകന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നതുകൊണ്ട്തന്നെ ആ വർഷത്തെ മുഴുവൻ സ്റ്റേറ്റ് അവാർഡും ആ സിനിമയ്ക്ക് കിട്ടി. കഴിഞ്ഞ ദിവസം ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൂപേഷ് ഇങ്ങനെ പ്രതികരിച്ചത്.

രൂപേഷ് ആരോപിച്ച സിനിമ ദുൽഖുർ സൽമാൻ നായകനായി എത്തിയ “ചാർളി” ആണെന്നാണ് സോഷ്യൽ മീഡിയയിലെചർച് . സിനിമയിലെ നടൻ, നടി, സംവിധായകൻ, സിനിമ എല്ലാവർക്കും സ്റ്റേറ്റ് അവാർഡ് കൊടുത്തു. മുഴുവൻ അവാർഡും ആ ടീമിന് തന്നെയായിരുന്നു.ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളിൽ ഒരാളായിരുന്ന ജോജു ജോർജിന് ആ വർഷം തന്നെ, ഒരു സെക്കന്റ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരവും ലഭിച്ചിരുന്നു.സിനിമയുടെ പേരോ വർഷമോ താരം വെളിപ്പെടുത്തിയിട്ടില്ല. എന്റെ സിനിമകളൊന്നും അവാര്‍ഡിന് അയച്ചിട്ടില്ല. ഇനി ചെയ്യുന്ന സിനിമകളും അയക്കില്ല, എന്നുകൂടി രൂപേഷ് കൂട്ടിച്ചേർത്തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *