രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബ സങ്കല്പത്തെ കാണാനാകണം, ഭാരതാംബ സങ്കല്പം വിവാദമാക്കരുത് : ഗവർണർ

തിരുവനന്തപുരം: ഭാരതാംബ സങ്കല്പം വിവാദമാക്കരുത് എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. സഹോദരി സഹോദരന്മാരെന്ന് പ്രതിജ്ഞ ചൊല്ലുന്നവരാണ് നമ്മൾ ഭാരതീയർ. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഏതായാലും അതിനെല്ലാം മുകളിൽ ഭാരതാംബ സങ്കല്പത്തെ കാണാനാവണം. ഗവർണർ പറഞ്ഞു.
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി പരിപാടി ആരംഭിക്കാൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യം സർക്കാർ തള്ളുകയും പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ഗവർണർ തന്റെ സ്വന്തം നിലയ്ക്ക് പരിപാടി നടത്തി. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ നൽകിയതോടെ വിവാദങ്ങൾക്ക് വഴിതെളിച്ചു.