റോഡിലെ കുഴി ജീവനെടുത്തു; യുവതിക്ക് ദാരുണാന്ത്യം

 റോഡിലെ കുഴി ജീവനെടുത്തു; യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്‌ : സ്കൂട്ടറിൽ പോകവേ റോഡിലെ കുഴിയിൽ വീണ യുവതിക്ക് മേൽ ലോറി കയറി മരണം. അംഗനവാടി ജീവനക്കാരിയായ ജയന്തിയാണ് മരിച്ചത്. ജയന്തി സാധനങ്ങൾ വാങ്ങാൻ കടയിൽ പോകവേയാണ് അപകടം. ലോറിയെ ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ റോഡിലെ കുഴിയിലേക്ക് വീണു. ലോറിയുടെ മുന്നിലേക്ക് മറിഞ്ഞ ജയന്തിയുടെ ശരീരത്തിന് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതു മണിക്ക് കരുവാപ്പാറ സെന്റ് പോൾസ് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *