‘പെണ്ണാണ് തല്ലിക്കൊന്ന് കാട്ടിൽ കളയും’; സാന്ദ്ര തോമസിന് നേരെ വധഭീഷണി

 ‘പെണ്ണാണ് തല്ലിക്കൊന്ന് കാട്ടിൽ കളയും’; സാന്ദ്ര തോമസിന് നേരെ വധഭീഷണി

കൊച്ചി: നിർമതാവ് സാന്ദ്ര തോമസിന് നേരെ വധഭീഷണി. പ്രൊഡക്ഷൻ കൺട്രോളർ റനി ജോസഫ് ആണ് സാന്ദ്ര തോമസിനെതിരെ വധഭീഷണി ഉയർത്തിയത്. റനിക്കെതിരെ സാന്ദ്ര പോലീസിൽ പരാതി നൽകി. വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശത്തിലൂടെയാണ് ഭീഷണി ഉയർത്തിയത്.

‘സാന്ദ്ര കൂടുതൽ വിളയേണ്ട, നീ പെണ്ണാണ്, നിന്നെ തല്ലിക്കൊന്നു കാട്ടിൽ കളയും’ എന്നാണ് പുറത്തു വന്ന ശബ്ദ സന്ദേശത്തിലുള്ളത്. പ്രൊഡക്ഷൻ കൺട്രോളർമാരുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തണമെന്ന് സാന്ദ്ര പരാമർശിച്ചിരുന്നു. ഇതിനെതിരെ അവരുടെ സംഘടന രംഗത്തെത്തി. ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ സാന്ദ്രക്കെതിരെ 50 ലക്ഷം രൂപയുടെ മാനനഷ്ട കേസും നൽകി. ഇതിനിടെയാണ് റനി സാന്ദ്രക്കുനേരെ വധഭീഷണി ഉയർത്തിക്കൊണ്ട് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *