സ്റ്റേഡിയം ദുരന്തത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് ആർ സി ബി: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം നൽകും

ബെംഗളുരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ആർ സി ബി 10 ലക്ഷം വീതം ധനസഹായം നൽകും. ആർ സി ബി യുടെ വിജയാഘോഷത്തെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അനുമോദന ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. 35,500 പേർ മാത്രം ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ 2 ലക്ഷത്തിലേറെ പേർ എത്തിയതോടെയുണ്ടായ
തിക്കുംത്തിരക്കുമാണ് ദുരന്ത കാരണം. ദുരന്തത്തിൽ 11 പേർ മരിച്ചു. 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കിരീടം
ആരാധകർക്ക് അങ്ങേയറ്റം ആവേശമായിരുന്നു.