ബെം​ഗളൂരുവിൽ ഫ്ലാറ്റിലെ കുട്ടികളിട്ട പൂക്കളം ചവിട്ടിനശിപ്പിച്ച് മലയാളി യുവതി; വൈറൽ വീഡിയോയ്ക്ക് പൊങ്കാല

 ബെം​ഗളൂരുവിൽ ഫ്ലാറ്റിലെ കുട്ടികളിട്ട പൂക്കളം ചവിട്ടിനശിപ്പിച്ച് മലയാളി യുവതി; വൈറൽ വീഡിയോയ്ക്ക് പൊങ്കാല

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ഓണാഘോഷത്തിന് മലയാളികൾ ഒരുക്കിയ പൂക്കളം ചവിട്ടി നശിപ്പിച്ച് മലയാളി യുവതി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചു. താന്നിസാന്ദ്രയിലെ മൊണാർക്ക് സെറിനിറ്റിയിലാണ് സംഭവമെന്ന് പറയുന്നു. ഇവർ തർക്കിക്കുന്നതും ഫ്ലാറ്റിന്റെ കോമൺ ഏരിയയിൽ പൂക്കളമിട്ടത് ചോദ്യം ചെയ്യുകയും ചെയ്തു. ശേഷം പൂക്കളത്തിൽ കയറി നിൽക്കുകയായിരുന്നു. പിന്നീട് തർക്കത്തിനിടെ പൂക്കളം നശിപ്പിച്ചു. ഫ്ലാറ്റിലെ ബൈലോ പ്രകാരം ഇവിടെ പൂക്കളമിടാകാനില്ലെന്നും യുവതി തർക്കിച്ചു.

പൂക്കളം നശിപ്പിക്കുന്ന വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് പറഞ്ഞപ്പോൾ പ്രശ്നമില്ലെന്നും കാണിച്ചോയെന്നും യുവതി മറുപടി നൽകി. പൊതുസ്ഥലം എന്നത് എല്ലാ താമസക്കാർക്കും ഒരുമിച്ച് ഉത്സവങ്ങൾ പങ്കിടാനും ആഘോഷിക്കാനുമുള്ളതാണെന്ന് സഹതാമസക്കാർ പറയുന്നുണ്ടെങ്കിലും ഇവർ അം​ഗീകരിക്കുന്നില്ല. വ്യാപകമായ വിമർശനമാണ് ഇവർക്കെതിരെ ഉയരുന്നത്.

https://x.com/mpmvarode/status/1837838892793225478?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1837838892793225478%7Ctwgr%5E53351402c1aefe7c36e5e60ca85b0c166178e95f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fmpmvarode%2Fstatus%2F1837838892793225478%3Fref_src%3Dtwsrc5Etfw

Leave a Reply

Your email address will not be published. Required fields are marked *