സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും; എഡിജിപി എം ആർ അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം

തിരുവനന്തപുരം: സിപിഐ മുഖപത്രത്തിൽ എഡിജിപി എം ആർ അജിത് കുമാറിനെ പരിഹസിച്ച് ലേഖനം. പൂരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. തട്ടിക്കൂട്ട് റിപ്പോർട്ടാണ് അജിത് കുമാർ നൽകിയതെന്നും, കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടിത്തം എന്നൊക്കെ ലേഖനത്തിൽ അജിത്കുമാറിനെ പരിഹസിക്കുന്നു.
ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്ന ഒരു ചിത്രം കൊടുത്തിട്ട് പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണ്. നാണംകെട്ട റിപ്പോർട്ട് തയ്യാറാക്കി സ്വയം കുറ്റമുക്തനായി എന്നൊക്കെയുള്ള പരിഹാസങ്ങളാണ് ലേഖനത്തിൽ.