ഇന്ത്യയിൽ ഇപ്പോൾ എല്ലാം ഡിജിറ്റലാണ്; യാത്രക്കാരനോട് സ്മാർട്ട് വാച്ചിലെ ക്യുആർ കോഡ് വഴി പണം അയക്കാന്‍ ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവറുടെ ചിത്രം വൈറൽ

 ഇന്ത്യയിൽ ഇപ്പോൾ എല്ലാം ഡിജിറ്റലാണ്; യാത്രക്കാരനോട് സ്മാർട്ട് വാച്ചിലെ ക്യുആർ കോഡ് വഴി പണം അയക്കാന്‍ ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവറുടെ ചിത്രം വൈറൽ

ഇപ്പോൾ ആരും ക്യാഷ് കയ്യിൽ കൊണ്ട് നടക്കാറില്ല. എല്ലാം ഡിജിറ്റൽ ആണ്. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ ഇല്ലാത്തവർ വളരെ ചുരുക്കം. കടകളിലായാലും ഓഫീസുകളിലായാലും എല്ലാം ഡിജിറ്റലായി തന്നെ പണം കൈമാറുന്നത്. എന്നാലിപ്പോഴിതാ ബെംഗളൂരുവിലെ ഒരു ഓട്ടോഡ്രൈവറുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഓട്ടോ ഡ്രൈവര്‍ തന്‍റെ ഓട്ടോയില്‍ സവാരിക്കായി കയറിയ യാത്രക്കാരനോട് സ്മാർട്ട് വാച്ചിലെ ക്യുആർ കോഡ് വഴി പണം അയക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ പറഞ്ഞുകൊണ്ട് യാത്രക്കാരന് തന്‍റെ സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോഡ് കാണിച്ച് കൊടുക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തിരിഞ്ഞു നോക്കാതെ തന്‍റെ ഇടത് കൈയില്‍ കെട്ടിയ സ്മാര്‍ട്ട് വാച്ചിലെ ക്യൂആര്‍ കോട് അദ്ദേഹം യാത്രക്കാരന് നേരെ കാണിക്കുന്നതാണ് ചിത്രം.

“ഓട്ടോ അണ്ണാ #പീക്ക്ബെംഗളൂരു നീക്കം പുറത്തെടുത്തു” എന്ന അടിക്കുറിപ്പോടെ ഒരു റിക്ഷാ ഡ്രൈവർ തന്‍റെ യാത്രക്കാരന് നേരെ സ്മാർട്ട് വാച്ചിലെ ക്യൂആര്‍ കോഡ് കാണിച്ച് കൊടുക്കുന്ന ചിത്രം പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ അദ്ദേഹത്തിന് അഭിനന്ദന പ്രവാഹങ്ങൾ എത്തി. ബെംഗളൂരുവിന്‍റെ സ്വന്തം ‘പീക്ക് ബെംഗളൂരു’ നിമിഷങ്ങളിലാണ് ആ ഓട്ടോഡ്രൈവറുമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെടുന്നു.

പീക്ക് ബെംഗളൂരു എന്ന എക്സ് ഹാന്‍റിലിലാണ് ആദ്യം ഈ ചിത്രം പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ നിരവധി പേരാണ് ചിത്രം പങ്കുവച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം ഈ ചിത്രം കണ്ടുകഴിഞ്ഞു. ഓട്ടോ ഡ്രൈവറെ പിന്തുണച്ചുകൊണ്ട് അനേകം കമെന്റുകൾ വന്നു.

Leave a Reply

Your email address will not be published. Required fields are marked *