BREAKING NEWS


Author: Nagaram Network

കരമനയാറിന് സമീപം മാലിന്യം തള്ളിയതിൽ നടപടിയെടുത്ത് പഞ്ചായത്ത്
Kerala News

കരമനയാറിന് സമീപം മാലിന്യം തള്ളിയതിൽ നടപടിയെടുത്ത് പഞ്ചായത്ത്

തിരുവനന്തപുരം: കരമനയാറിന് സമീപം മാലിന്യം തള്ളിയ സംഭവത്തിൽ നടപടിയെടുത്ത് പഞ്ചായത്ത്. സ്ഥല ഉടമക്ക് 50,000 രൂപ പിഴ ചുമത്തി. രണ്ട് ദിവസത്തിനുള്ളിൽ മാലിന്യം നീക്കാനും നോട്ടീസ് നൽകി. നിരവധിയാളുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന തിരുമല കരമനയാറിന് സമീപം ആശുപത്രി മാലിന്യമടക്കം തള്ളിയെന്ന ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.   കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ടുമൂടിയെന്നും കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോറിയിൽ കൊണ്ടുവന്ന് ആശുപത്രി മാലിന്യമടക്കം തള്ളിയത്. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം മാലിന്യം മണ്ണിട്ട് നികത്തുകയായിരുന്നു. മാലിന്യം തള്ളിയതിൻ്റെ അര കിലോമീറ്ററിന് സമീപം പമ്പ് ഹൗസ് ഉണ്ട്. ഇതോടെ കുടിവെള്ളം അടക്കം പ്രതിസന്ധിയിലായെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.    ...
വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ
Kerala News

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ വിജയാഘോഷത്തിനും നിയന്ത്രണമുണ്ടാകും.സംസ്ഥാനത്ത് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിട്ടുള്ള ജില്ലയാണ്. എക്സിറ്റ് ഫലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന പാർട്ടിയുടെ ഫലം വിപരീതമായാൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലയിൽ സാധാരണ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപത്ത് കൂട്ടം കൂടാൻ പാടില്ലെന്നായിരുന്നു മുൻ വർഷങ്ങളിലെ നിയമം. എന്നാൽ ഇത്തവണ കോഴിക്കോട് ജില്ലയിൽ മൊത്തത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻകരുതലിൻ്റെ ഭാഗമായാണ് കളക്ടറുടെ തീരുമാനം. ആഘോഷങ്ങൾ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കും. പൊലീസും ജില്ലയില്‍ കർശന നിയന്ത്രണ...
വേനൽ മഴ കനത്ത് തന്നെ; തൃശൂരിൽ വ്യാപക നാശനഷ്ടം
Weather

വേനൽ മഴ കനത്ത് തന്നെ; തൃശൂരിൽ വ്യാപക നാശനഷ്ടം

തൃശൂർ: കനത്ത വേനൽ മഴയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക നാശനഷ്ടം. കനത്ത കാറ്റിലും മഴയിലും തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനായി നിർമ്മിച്ച പന്തൽ കാറ്റിൽ നിലം പതിച്ചു. സ്റ്റേജിനോട് ചേർന്ന് നിർമ്മിച്ച പന്തലാണ് പടിഞ്ഞാറേ ഊട്ടുപുരയ്ക്ക് സമീപം പറന്ന് പോയത്. ക്ഷേത്രത്തിലെത്തിയ ഭക്തന്റെ കാർ മരം വീണ് തകർന്നു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ജനൽ ചില്ലുകളും കാറ്റിനെ തുടർന്ന് തകർന്നു. മാളയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അപകടസാധ്യത നിലനിൽക്കുന്നതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാരുടെ മുന്നറിയിപ്പുണ്ട്. കൊടുങ്ങല്ലൂരിലെ പടന്നയിൽ ഇടിമിന്നലേറ്റ് തെങ്ങ് കത്തി നശിച്ചു. പടന്ന കൈപ്പാശ്ശേരി വിൻസൻ്റിൻ്റെ പുരയിടത്തിലെ തെങ്ങിനാണ് തീപിടിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം...
വാൽപ്പാറ ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ
Kerala News

വാൽപ്പാറ ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ

  തിരുവനന്തപുരം: വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭ. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. മരിച്ച സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചക തൊഴിലാളികളായ സാജിദ, റുഖിയ, ഷക്കീല, വിദ്യാർഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുക. അപകടത്തിൽ മരിച്ച അധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദ്, മറ്റൊരു അധ്യാപികയുടെ മകൾ മസ്നീൻ, വാഹന ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്കും ഇൻഷുറൻസിന് പുറമെ ചികിത്സയ്ക്കായി അധികമായി ചെലവായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പാങ്ങ് സർക്കാർ യു.പി. സ്കൂൾ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും സഞ്...
ബെംഗളൂരു മലയാളി വിദ്യാർഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികൾ
Kerala News

ബെംഗളൂരു മലയാളി വിദ്യാർഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികൾ

തിരുവനന്തപുരം: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയായ ആദിത്യൻ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ. അധ്യാപകനായ സന്ദീപ് പാണ്ഡെയുടെ മാനസിക പീഡനവും ശാരീരിക ഉപദ്രവവും കാരണം 18 പേർ പഠനം ഉപേക്ഷിച്ചതായാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. പരാതികൾ മാനേജ്മെന്റിനെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും, കോളേജിനും അധ്യാപകർക്കും എല്ലാം “ബിസിനസ്” മാത്രമാണെന്നും വിദ്യാർഥികൾ ആരോപിച്ചു. ആദിത്യനെ അവസാനമായി കാണാൻ പോലും അനുവദിച്ചില്ലെന്നും ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ സഹപാഠികൾ വ്യക്തമാക്കി. ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബവും ആരോപിച്ചു. മകന്റെ മരണം കുടുംബപ്രശ്നങ്ങളുടെ പേരിൽ വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് പിതാവ് പ്രദീപ് ആരോപിച്ചു. കോളേജിൽ മകനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, ലഹരി ഉപയോഗിക്കാത്ത ആളെ ലഹരി ഉപയോഗിക്കുന്നവനായി ചിത...
പൂപ്പാറയില്‍ വീണ്ടും കുടിയിറക്ക് ഭീഷണി; 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം
Kerala News

പൂപ്പാറയില്‍ വീണ്ടും കുടിയിറക്ക് ഭീഷണി; 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി: പൂപ്പാറയിൽ വീണ്ടും കുടിയിറക്ക് ഭീഷണി. പന്നിയാർ പുഴയുടെ തീരത്ത്‌ താമസിക്കുന്ന 29ഓളം കുടുംബങ്ങൾക്കാണ് ഒഴിഞ്ഞ് പോകാൻ ശാന്തൻപാറ ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയത്.ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് നടപടി. 24 മണിക്കൂറിനകം ഒഴിയണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ മതിയായ സംവിധാനം ഒരുക്കിയ ശേഷം കുടിയിറക്കണമെന്നാണ് പൂപ്പാറ നിവാസകൾ ആവശ്യപ്പെടുന്നത്. 24 മണിക്കൂറിനകം ഒഴിഞ്ഞു പോയില്ലെങ്കിൽ മറ്റ് നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതർ പറയുന്നത്. പുഴ കയ്യേറി നിർമിച്ച 88 കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. അതിൻ പ്രകാരം ഇത്തരത്തിൽ നിരവധി കുടുംബങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പോയിരുന്നു. വ്യാപാര സ്ഥാപനങ്ങൾ പൂട്ടി സീൽ വയ്ക്കുകയും ചെയ്തിരുന്നു. അവശേഷിക്കുന്ന കുടുബങ്ങൾക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ മറ്റ് സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം അധികൃതർ കേൾക്കുന്നില്...
യൂറോപ്യൻ യൂണിയൻ വാഹനങ്ങൾക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
World

യൂറോപ്യൻ യൂണിയൻ വാഹനങ്ങൾക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നാരോപിച്ചാണ് നടപടി. അധിക നികുതി അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചു. ലോക വ്യാപാര പങ്കാളികൾക്കെതിരെ വ്യാപക തീരുവകൾ പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപ് ഭരണകൂടം, യുഎസ്-ഇയു വ്യാപാരകരാർ ഒപ്പുവച്ചതിന് മാസങ്ങൾക്കുശേഷമാണ് പുതിയ പ്രഖ്യാപനം നടത്തിയത്. അതേസമയം, യൂറോപ്യൻ യൂണിയന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രതികരിച്ചു. കരാറിലെ ബാധ്യതകൾ പാലിക്കുന്നുണ്ടെന്നും, അമേരിക്ക ഉയർത്തുന്ന പരാതികളിൽ കൂടുതൽ വ്യക്തത തേടുമെന്നും കമ്മീഷൻ അറിയിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥ നേരത്തെ തന്നെ സമ്മർദത്തിലായിരിക്ക...
ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ
World

ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ഡൽഹി: അന്താരാഷ്ട്ര റൂട്ടുകളിലെ സാമ്പത്തിക സമ്മർദം ഉയർന്ന സാഹചര്യത്തിൽ ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. വ്യോമയാന ടർബൈൻ ഇന്ധനവിലയിലെ കുത്തനെയുള്ള വർധനയും നിലവിലെ വ്യോമാതിർത്തി നിയന്ത്രണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് കമ്പനി വിശദീകരണം. ജൂൺ-ജൂലൈ മാസങ്ങളിലെ സർവീസ് ഷെഡ്യൂളുകൾ കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥയെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദീർഘദൂര റൂട്ടുകൾ ഉപയോഗിക്കാൻ എയർ ഇന്ത്യ നിർബന്ധിതരായി. ഇതുമൂലം ഇന്ധന ഉപഭോഗവും പ്രവർത്തന ചെലവും കുത്തനെ വർധിച്ചുവെന്നാണ് വിലയിരുത്തൽ. ഏപ്രിൽ, മെയ് മാസങ്ങളിലേയും ചില അന്താരാഷ്ട്ര സർവീസുകൾ കമ്പനി നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. നിലവിലെ സാഹചര്യം വ്യോമയാന മേഖലയെ ആകെ ബാധിക്കുന്നുണ്ടെന്നു...
‘മലപ്പുറം ജില്ല വിഭജിക്കണം’; തിരൂരങ്ങാടി പ്രതിനിധി സമ്മേ
Kerala News

‘മലപ്പുറം ജില്ല വിഭജിക്കണം’; തിരൂരങ്ങാടി പ്രതിനിധി സമ്മേ

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തി പ്രമേയം അവതരിപ്പിച്ച് യൂത്ത് ലീഗ്. തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂരങ്ങാടി ജില്ല വേണമെന്നാണ് പ്രമേയം. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. മുസ്ലീം ലീഗ് മുതിർന്ന നേതാക്കളായ പാണക്കാട് സാദിഖലി തങ്ങളും പി.എം.എ. സലാമും അടക്കമുള്ള മുതിർന്ന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഏറെ നാളായി വിവിധ കോണുകളിൽ നിന്ന് ഈ ആവശ്യം ഉയർന്നു വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപായി എ.പി, ഇ.കെ. സമസ്ത വിഭാഗങ്ങളും ജില്ലാ രൂപീകരണം, പുനഃക്രമീകരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഏഴ് താലൂക്കുകളാണ് മലപ്പുറം ജില്ലയിലുള്ളത്. അതിൽ നാല് താലൂക്കുകൾ ഉൾപ്പെടുന്ന ജില്ല രൂപീകരിക്കണം എന്നാണ് ആവശ്യം....
എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി എം.എ. ബേബി; “എൽഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കും”
Kerala News

എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി എം.എ. ബേബി; “എൽഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കും”

  തിരുവനന്തപുരം: എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ എൽഡിഎഫ് നേടുമെന്ന് എം.എ. ബേബി. ഭരണത്തുടർച്ച ഉറപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നതിനായി ഈ മാസം 10, 11 തീയതികളിൽ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ചേരുമെന്നും, ആറിന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വിളിച്ചിട്ടുണ്ടെന്നും എം.എ. ബേബി അറിയിച്ചു. എക്സിറ്റ് പോളുകൾക്ക് വലിയ പ്രാധാന്യമില്ലെന്നും, ഇത്തവണയും പ്രവചനങ്ങളെ മറികടക്കുന്ന ഫലമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം എക്സിറ്റ് പോളുകൾ ഭരണത്തുടർച്ച പ്രവചിച്ചിരുന്നുവെങ്കിലും അതിലുപരി സീറ്റുകളാണ് എൽഡിഎഫിന് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, പിണറായി വിജയൻ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ഇത്തവണ തിരിച്ചടി നേരിടുമെന്നാണ് വിവിധ എക്സിറ്റ് പോൾ സർവേകൾ പ്രവചിക്കുന്നത്. 2016ലും 2021ലും വിജയിച്ച് തുടർ...