“എൽഡിഎഫിനുണ്ടായത് അനർഹമായ പരാജയം”; തിരിച്ചുവരവ് ഉറപ്പെന്ന് എം. സ്വരാജ്
എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോൽവി അനർഹമായ പരാജയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. എൽഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തിന് സമഗ്രമായ മുന്നേറ്റമുണ്ടായിരുന്നുവെന്നും തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
“കൊടുങ്കാറ്റുപോലെ തിരികെ വരും” എന്നായിരുന്നു ഫേസ്ബുക്കിലൂടെ എം. സ്വരാജിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് ഫലത്തെ ആത്മപരിശോധനയോടെ കാണുന്നുവെന്നും ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
അനർഹമായ ഒരു പരാജയം.
കനത്ത പരാജയമാണ് എൽ ഡി എഫിന് ഉണ്ടായിരിക്കുന്നത്. യു ഡി എഫിന് മികച്ച വിജയവും നേടാനായി.
എൽ ഡി എഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു. എൽ ഡി എഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത് .
എതിരാളികൾ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പിൽ...










