BREAKING NEWS


റഷ്യ-ഇറാൻ എണ്ണ ഇളവുകൾ നീട്ടില്ല; യുഎസ് തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടി

By Nagaram Network
download 2026 04 16T154606.702

വാഷിങ്ടൺ: ഇറാനും റഷ്യയും നിന്നുള്ള അസംസ്‌കൃത എണ്ണ വാങ്ങുന്നതിനായി വിവിധ രാജ്യങ്ങൾക്ക് നൽകിയിരുന്ന ഉപരോധ ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന 30 ദിവസത്തെ ഇളവ് ഏപ്രിൽ 11-ന് അവസാനിച്ചെന്നും ഇറാനിയൻ എണ്ണയ്ക്കുള്ള ഇളവ് ഏപ്രിൽ 19-ഓടെ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്താക്കളിൽ ഒരാളായ ഇന്ത്യയ്ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയായേക്കും. ആഗോള എണ്ണവില നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുൻപ് യുഎസ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ പ്രത്യേക അനുമതി നൽകിയിരുന്നത്. എന്നാൽ ഈ ഇളവ് നീട്ടണമെന്ന ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ആവശ്യം യുഎസ് നിരസിച്ചു.

മാർച്ച് 5 മുതൽ 30 ദിവസത്തേക്ക് റഷ്യൻ അസംസ്‌കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കപ്പലുകളിൽ കയറ്റി വിതരണം ചെയ്യാൻ യുഎസ് ട്രഷറി വകുപ്പ് ലൈസൻസ് നൽകിയിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ആഗോള എണ്ണ വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചതിനെ തുടർന്ന് ഈ ഇളവ് അനുവദിച്ചിരുന്നു.

പുതിയ തീരുമാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വീണ്ടും അനിശ്ചിതത്വം ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *