വാടകയ്ക്ക് കാമുകി, സ്റ്റാർട്ടിങ് റേറ്റ് 1500 രൂപ; വില വിവര പട്ടികയുടെ റീൽസ് പങ്കുവച്ച് യുവതി, പിന്നാലെ വിമർശനത്തിന്റെ കുത്തൊഴുക്ക്

 വാടകയ്ക്ക് കാമുകി, സ്റ്റാർട്ടിങ് റേറ്റ് 1500 രൂപ; വില വിവര പട്ടികയുടെ റീൽസ് പങ്കുവച്ച് യുവതി, പിന്നാലെ വിമർശനത്തിന്റെ കുത്തൊഴുക്ക്

ഗേൾഫ്രണ്ടിനെയും ബോയ്ഫ്രണ്ടിനെയും വാടകയ്‌ക്കെടുക്കാനുള്ള സൗകര്യം നിലനിൽക്കുന്ന രാജ്യമാണ് ജപ്പാൻ. നിശ്ചിത വാടക നൽകിയാൽ ഭക്ഷണം കഴിക്കാനും വൈകുന്നേരങ്ങൾ ചെലവഴിക്കാനും ഒരു സൂഹൃത്തിനെ ലഭിക്കും എന്നാണ് ഇത്തരം ബന്ധങ്ങളുടെ പ്രത്യേക. എന്നാൽ ഇത്തരം ബന്ധങ്ങൾ ഇന്ത്യയിൽ പ്രചാരത്തിൽ ഇല്ലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇന്ത്യയിൽ വാടകയ്ക്ക് ഗേൾഫ്രണ്ടാകാനും ഡേറ്റിന് പോകാനും തയ്യാറാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുകയാണ് ഒരു യുവതി. വീഡിയോ വൈറലായതോടെ വിമർശകരുടെ കുത്തൊഴുക്കാണ് കമന്റ് ബോക്സിൽ.

ദിവ്യ ഗിരി എന്ന ഇൻസ്റ്റാഗ്രാം ഹാൻറിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘കൂടുതൽ കാര്യങ്ങൾ എന്നോട് പറയൂ. നമ്മുക്ക് ഒരുമിച്ച് മറക്കാനാവാത്ത ചില ഓർമ്മകൾ ഉണ്ടാക്കാം.’ എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തിൽ ഒരു കണ്ണാടിയിലേക്ക് തിരിച്ച് പിടിച്ച മൊബൈലേക്ക് നോക്കി നിൽക്കുന്ന യുവതിയെ കാണാം. മുകളിലായി, ‘അവിവാഹിതൻ? ഒരു ഡേറ്റിന് തയ്യാറാണോ? ഒരു ഡേറ്റിന് എന്നെ വാടകയ്ക്ക് എടുക്കൂ.’ എന്ന് എഴുതിയിരുന്നു. പിന്നാലെ ഓരോ വാടകയുടെ വിവരങ്ങളും യുവതി പങ്കുവച്ചു. ‘ഒരു ചിൽഡ് കോഫി ഡേറ്റിന് 1,500 രൂപ, സിനിമയും ഭക്ഷണവും ആണെങ്കിൽ 2,000 രൂപ, കുടുംബത്തോടൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് 3,000 രൂപ, ബൈക്ക് റൈഡ് ആണെങ്കിൽ 4,000 രൂപ, ഡേങ്ങിംഗിനെ കുറിച്ചുള്ള പൊതു പ്രഖ്യാപനത്തോടെയാണെങ്കിൽ 6,000 രൂപ. ഇനി ഹൈക്കിംഗ് പോലുള്ള സാഹസിക ഇനങ്ങൾക്ക് കൂട്ട് വരാനാണെങ്കിൽ 5,000 രൂപ, വീട്ടിൽ വച്ച് ഒരുമിച്ച് ഭക്ഷണം പാചകം ചെയ്യാനാണെങ്കിൽ 3,500 രൂപ, ഷോപ്പിംഗിനൊപ്പം വരാൻ 4,500 രൂപ, രണ്ട് ദിവസത്തെ വീക്കെൻറിന് 10,000 രൂപ. എന്നിങ്ങനെ ഓരോന്നിനുമുള്ള നിരക്കും വ്യക്തമാക്കി.

യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കിയെന്ന് വീഡിയോയ്ക്ക് താഴെയുള്ള കുറിപ്പുകളിൽ നിന്ന് വ്യക്തം. നിരവധി പേർ തട്ടിപ്പാണെന്ന് കുറിച്ചു. ചിലർ യുവതി ജപ്പാനിലാണെന്ന് തെറ്റിദ്ധരിച്ചതായി എഴുതി. ‘ഇതെല്ലാം ശുദ്ധ തട്ടിപ്പുകളാണ്.’ ഒരു കാഴ്ചക്കാരനെഴുതി. ‘ഇത് ഹണി ട്രാപ്പാണ്. ലക്ഷക്കണക്കിന് പണം ചോദിച്ച് നിങ്ങൾ കുടുങ്ങിപ്പോയാൽ സൂക്ഷിക്കുക’ മറ്റൊരു കാഴ്ചക്കാരൻ മുന്നറിയിപ്പ് നൽകി. ‘ജോലികൾ ഇല്ലാതാകുമ്പോൾ യുവാക്കൾ പുതിയ സ്റ്റാർട്ടപ്പുകളുമായി വരുന്നു.’ ഇന്ത്യയിലെ രൂക്ഷമായ തൊഴിൽക്ഷാമത്തെ സൂചിപ്പിച്ച് കൊണ്ട് ഒരു കാഴ്ചക്കാരൻ എഴുതി.

Leave a Reply

Your email address will not be published. Required fields are marked *