ബോറടിച്ച് കോട്ടുവായിടുന്ന പാമ്പ്; സൈബർ ലോകത്ത് വൈറലാകുന്ന വീഡിയോ കാണാം…
സൈബർ ലോകത്ത് പാമ്പുകളുടെയും പാമ്പു പിടുത്തക്കാരുടെയും വീഡിയോകൾക്ക് വലിയ ആരാധകരാണുള്ളത്. വളരെ ചെറിയ സമയം കൊണ്ട് തന്നെ പാമ്പുകളുടെ വീഡിയോകൾ സൈബറിടങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഒരു പാമ്പിന്റെ വ്യത്യസ്തമായ വീഡിയോയാണ് സൈബർ ലോകത്ത് വലിയ ചർച്ചയാകുന്നത്. കോട്ടുവായി’ടുന്ന പാമ്പാണ് ഇപ്പോൾ വൈറലാകുന്നത്.
Nature is Amazing എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പലതരം ജീവജാലങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇവർ ഷെയർ ചെയ്യാറുണ്ട്.
ഈ വീഡിയോയിൽ കാണുന്നത് ഒരു പാമ്പ് കോട്ടുവായിടുന്നത് പോലെ കാണിക്കുന്നതാണ്. ‘പാമ്പിന്റെ കോട്ടുവായ’ എന്നും വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത് കാണാം. എന്നാൽ, ശരിക്കും പാമ്പ് കോട്ടുവായിടും എന്ന് പറയാനാവില്ല. സാധാരണയായി ‘മൗത്ത് ഗാപ്പിംഗ്’ എന്ന പദമാണ് അതിന് ഉപയോഗിക്കുന്നത്. അത് ഉറക്കം വന്നിട്ടോ, ക്ഷീണിച്ചിട്ടോ ആവണമെന്നില്ല. പകരം ഭക്ഷണം കഴിച്ചതിന് ശേഷമോ, അല്ലെങ്കിൽ കഴിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പോ ആയി പാമ്പുകൾ ഇങ്ങനെ ചെയ്യാം എന്നാണ് പറയുന്നത്.