വെറും നൂറ് രൂപയുടെ പേരിൽ മെഡിക്കൽ സ്റ്റോറിൽ യുവതികളുടെ കൂട്ടത്തല്ല്

 വെറും നൂറ് രൂപയുടെ പേരിൽ മെഡിക്കൽ സ്റ്റോറിൽ യുവതികളുടെ കൂട്ടത്തല്ല്

വെറും നൂറ് രൂപയുടെ പേരിൽ മെഡിക്കൽ സ്റ്റോറിൽ യുവതികളുടെ കൂട്ടത്തല്ല്. സൈബർ ലോകത്ത് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തർപ്രദേശിലെ ബന്ദയിലുള്ള ഒരു മെഡിക്കൽ സ്റ്റോറിലാണ് യുവതികൾ 100 രൂപയുടെ പേരിൽ ഏറ്റുമുട്ടിയത്. ഒരു യുവതി മറ്റൊരു യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്തടിക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1716534088&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Fwomen-fighting-in-medical-store-over-100-rs-video%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTUuMC4wIiwieDg2IiwiIiwiMTI1LjAuNjQyMi43NiIsbnVsbCwwLG51bGwsIjY0IixbWyJHb29nbGUgQ2hyb21lIiwiMTI1LjAuNjQyMi43NiJdLFsiQ2hyb21pdW0iLCIxMjUuMC42NDIyLjc2Il0sWyJOb3QuQS9CcmFuZCIsIjI0LjAuMC4wIl1dLDBd&dt=1716531553435&bpp=1&bdt=357&idt=293&shv=r20240521&mjsv=m202405200101&ptt=9&saldr=aa&abxe=1&cookie=ID%3De63ecd4c2f191c5e%3AT%3D1704453114%3ART%3D1716533267%3AS%3DALNI_MZXGH1HBXwbMspcgJKc4Uv4wHooQQ&gpic=UID%3D00000cd1eeed9c49%3AT%3D1704453114%3ART%3D1716533267%3AS%3DALNI_MaGuuQT9SinS3sJyB2aJo8ejM250A&eo_id_str=ID%3D3bfaf0e3c95c7dae%3AT%3D1709660203%3ART%3D1716533267%3AS%3DAA-Afjbpcvb0xQpyuG4DldZujhmh&prev_fmts=0x0%2C1200x280%2C1349x633%2C793x280&nras=3&correlator=6659441359675&frm=20&pv=1&ga_vid=340944540.1704453117&ga_sid=1716531554&ga_hid=1471061463&ga_fc=1&u_tz=330&u_his=1&u_h=768&u_w=1366&u_ah=720&u_aw=1366&u_cd=24&u_sd=1&dmc=8&adx=60&ady=1684&biw=1349&bih=633&scr_x=0&scr_y=0&eid=44759875%2C44759926%2C44759842%2C31083638%2C31083822%2C31083869%2C31083908%2C42531706%2C44795922%2C95331689%2C95331982%2C95331712%2C31078663%2C31078665%2C31078668%2C31078670&oid=2&psts=AOrYGsm0T_iggUmjg-zGEjTehODmWZVSmVTcnGxr9W3ojkhal0o079_SxvAObBtLHmE_1yHOXLpGoOUXzK63Z8Y&pvsid=2192729542554963&tmod=19578294&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C720%2C1366%2C633&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=3&uci=a!3&btvi=2&fsb=1&dtd=M

അതിനിടെ മറ്റൊരു സ്ത്രീ വന്ന് മുഖത്തടിച്ച സ്ത്രീയുടെ മുടി പിടിച്ചു വലിച്ചു. ഇതോടെ മറ്റൊരു യുവതി കൂടി രം​ഗത്തേക്ക് കടന്നു വരുന്നു. പിന്നെ മൊത്തം പൊരിഞ്ഞ വഴക്കും അടിയുമാണ്. കുറച്ച് പുരുഷന്മാർ കൂടി ഷോപ്പിൽ നിൽക്കുന്നുണ്ട്. അവരും വഴക്കിൽ പങ്കാളികളാകുന്നത് കാണാം. അങ്ങോട്ടും ഇങ്ങോട്ടും വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്. അതിനിടയിൽ ഒരു സ്ത്രീ ഭീഷണി മുഴക്കുന്നതും കേൾക്കാം. ഡിഐജിയെ വിളിക്കും എന്നാണ് സ്ത്രീയുടെ ഭീഷണി.

എന്തായാലും, വീഡിയോ വൈകാതെ വൈറലായി. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതിന് പിന്നാലെ യുപി പോലീസിൻ്റെ ശ്രദ്ധയിലും ഈ വീഡിയോ പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റും പൊലീസ് പങ്കുവച്ചു. 100 രൂപയെ ചൊല്ലിയാണ് തർക്കമുണ്ടായത്. അതിന് പിന്നാലെ യുവതികൾ പ്രശ്നം പരിഹരിച്ചു എന്നും നിയമനടപടികളൊന്നും എടുക്കേണ്ടതില്ല എന്ന് അഭ്യർത്ഥിച്ചു എന്നുമാണ് പൊലീസ് പറയുന്നത്.

അതേസമയം നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്നാലും ഒരു 100 രൂപയുടെ കേസിന് ഡിഐജിയെ ഒക്കെ വിളിക്കാമോ എന്ന് തമാശയായി കമന്റ് നൽകിയവരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *