വീട്ടിലെത്തിക്കാമെന്നുപറഞ്ഞ് ബൈക്കില്‍ കയറ്റിയശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് യുവാക്കൾ അറസ്റ്റിൽ
ചെന്നൈ: വീട്ടമ്മയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ രണ്ടു യുവാക്കൾ അറസ്റ്റിലായി. തഞ്ചാവൂരിനടുത്ത് ബുദലൂര്‍ ഗ്രാമത്തില്‍നിന്നുള്ള 42-കാരിയാണ് പീഡനത്തിന് ഇരയായത്. എ.പ്രവീണ്‍കുമാര്‍ (34), ആര്‍. രാജ്കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലെത്തിക്കാമെന്നുപറഞ്ഞ് ബൈക്കില്‍ കയറ്റിയശേഷം യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
നിര്‍മാണത്തൊഴിലാളിയായ ഇവര്‍ തഞ്ചാവൂരിലെ ജോലിസ്ഥലത്തുനിന്ന് ബുദലൂര്‍ ജങ്ഷനില്‍ രാത്രിയില്‍ ബസ്സിറങ്ങിയതായിരുന്നു. അപ്പോഴേക്കും ഗ്രാമത്തിലേക്കുള്ള അവസാന ബസ് പോയിരുന്നു. സ്റ്റോപ്പില്‍ രണ്ടു ബൈക്കുകളിലായെത്തിയ ചെറുപ്പക്കാര്‍ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു. ഒരാളുടെ ബൈക്കിനുപിന്നില്‍ അവര്‍ കയറി. വഴിയില്‍ ഒരു വയലിനടുത്തു വച്ചാണ് യുവതി പീഡനത്തിനിരയായത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ടു പ്രതികളുടെയും കൈകാലുകള്‍ ഒടിഞ്ഞു.