കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളികൾക്ക് പരിക്ക്.

A fine male boar in a German forest
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളികളായ രണ്ടുപേർക്ക് പരിക്ക്. ഇളവട്ടം സ്വദേശികളായ ജോസ് ഭാര്യ ഗ്ലോറി എന്നിവർക്കാണ് പരിക്കേറ്റത്. ടാപ്പിംഗ് ചെയ്യുന്നതിനായി അതിരാവിലെ ടൂവീലറിൽ യാത്ര ചെയ്യുവെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ടൂവീലറിൽ കാട്ടുപന്നി വന്നു ഇടിക്കുകയായിരുന്നു. ഭാര്യ ഗ്ലോറി ആണ് വണ്ടിയോടിച്ചത് ഗ്ലോറിയുട നില ഗുരുതരമാണ്.