അവധി ആഘോഷിക്കാൻ ഇറങ്ങിയവഴി കണ്ടുമുട്ടിയത് മരണത്തെ; കർണാടകയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്കും മകനും ദാരുണാന്ത്യം

 അവധി ആഘോഷിക്കാൻ ഇറങ്ങിയവഴി കണ്ടുമുട്ടിയത് മരണത്തെ; കർണാടകയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്കും മകനും ദാരുണാന്ത്യം

ബത്തേരി: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികളായ ദമ്പതികളും മകനും മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. കർണാടക റജിസ്ട്രേഷനിലുള്ള ലോറി ആണ് ഇടിച്ചത്. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നാണു സൂചന. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *