ചാലിയാര്‍ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം ഒഴുകിയെത്തി; 2 ദിവസം പഴക്കം
മലപ്പുറം: ചാലിയാറിൽ മണന്തലക്കടവിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. 10 വയസ് തോന്നിക്കുന്ന പെൺകുട്ടിയുടെ ശരീരമാണ് ചാലിയാര്‍ പുഴയിൽ ഒഴുകിയെത്തിയത്. മൃതദേഹത്തിന് 2 ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം.
വൈകുന്നേരം അഞ്ചുമണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ വാഴക്കാട് പോലീസിൽ നാട്ടുകാര്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. ഉടൻതന്നെ മറ്റു നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. വയനാട്ടിൽ ദുരന്ത മുഖത്ത് നിന്ന് കാണാതായ പെൺകുട്ടിയാണ് മരിച്ചതെന്ന് സംശയമുണ്ട്.