ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ; ചിത്രങ്ങൾ വൈറൽ…
പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തലവര മാറിയ താരങ്ങളിൽ ഒരാളാണ് മഡോണ. തമിഴിൽ ദളപതി വിജയ്‌ക്കൊപ്പം വരെ അഭിനയിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോഴിതാ നടിയുടെ പുതിയ ഗ്ലാമറസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കുടുംബത്തിനൊപ്പമുള്ള തായ്‌ലൻഡ് യാത്രയിലെടുത്ത വീഡിയോ ആണ് താരം പങ്കുവച്ചത്.
നടിയുടെ സഹോദരി മിഷല്ലെ സെബാസ്റ്റ്യൻ ആണ് ഈ സ്റ്റൈലിഷ് വിഡിയോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. കഫേഫാഷൻ_ ബൈ_രമ്യ_നായരുടെ ഔട്ട് ഫിറ്റ്. വീഡിയോയ്ക്ക് താഴെ ഹോട്ടായിട്ടുണ്ടല്ലോ എന്നൊക്കെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.
തായ്ലൻഡിൽ തന്നെ ഏറ്റവും വലിയ ദീപായ ഫുക്കറ്റ് നിന്നുള്ള വിശേഷങ്ങളും താരം അടുത്തിടെ പങ്കുവച്ചിരുന്നു.
അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് മഡോണ തായ്‌ലൻഡിൽ സമയം ചിലവഴിച്ചിരിക്കുന്നത്. ആൻഡമാൻ കടലിലാണ് ഫുക്കറ്റ് സ്ഥിതി ചെയ്യുന്നത്. സാരിയിലുള്ള മനോഹരമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും താരം അടുത്തിടെ പങ്കുവച്ചിരുന്നു.