പാലക്കാട് മയക്കുമരുന്നുമായി യുവാവ് പിടിയിൽ; എക്സൈസ് പിടിച്ചെടുത്തത് 115 ഗ്രാം മെത്താംഫിറ്റമിൻ
പാലക്കാട്: വാളയാറിൽ മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. 115 ഗ്രാം മെത്താംഫിറ്റമിനാണ് യുവാവിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തത്. തൃശ്ശൂർ സ്വദേശിയായ 24കാരൻ അശ്വിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷും ടാസ്ക്ക് ഫോഴ്സ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒറ്റപ്പാലം എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രമാനന്ദകുമാറും സംഘവും ചേർന്ന് വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് മയക്കുമരുന്നുമായി അശ്വിനെ കണ്ടെത്തിയത്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രൂപേഷ്, പ്രിവന്റീവ് ഓഫീസർ മാരായ ദേവകുമാർ, അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ലൂക്കോസ്.കെ.ജെ, അനീഷ് എന്നിവരും പങ്കെടുത്തു.
അതേസമയം, കഴിഞ്ഞ ദിവസം കണ്ണൂരിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. കണ്ണൂർ സ്വദേശിയായ ഫഹദ് (20 വയസ്സ്) ആണ് പിടിയിലായത്. 5.242 ഗ്രാം മെത്താംഫിറ്റാമിൻ,10 ഗ്രാം കഞ്ചാവ് എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു.സി യും സംഘവും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷിബു.കെ.സി, പ്രിവന്റീവ് ഓഫീസർ ഖാലിദ്.ടി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗണേഷ്
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം ബാബു.പി.വി, ശരത്.പി.ടി, വനിത സിവിൽ എക്സൈസ് ഓഫീസർ സീമ.പി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.