മികച്ച ജോലിയും ശമ്പളവുമാണോ ലക്ഷ്യം ? എങ്കിൽ നിങ്ങൾക്കിതാ വിമാനത്താവളങ്ങളില്‍ അവസരം

 മികച്ച ജോലിയും ശമ്പളവുമാണോ ലക്ഷ്യം ? എങ്കിൽ നിങ്ങൾക്കിതാ വിമാനത്താവളങ്ങളില്‍ അവസരം

മികച്ച കരിയറും ശമ്പളവും ലക്ഷ്യമിടുന്നവർക്ക് വിമാനത്താവളങ്ങളില്‍ അവസരം. എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡില്‍ 4477 തസ്തികകളിൽ ഒഴിവ്. നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ തസ്തികകളിലേക്ക് അപേക്ഷിക്കാം

മുംബൈ, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, അമൃത്സര്‍, ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഹിന്‍ഡണ്‍ എയര്‍പോര്‍ട്ടുകളിലാണ് അവസരം. മൂന്ന് വര്‍ഷത്തെ കരാര്‍ വ്യവസ്ഥയിലാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

മുംബൈ

*ഹാന്‍ഡിമാന്‍ (പുരുഷന്‍): ഒഴിവ്-2216. ശമ്പളം: 22,530 രൂപ. യോഗ്യത: പത്താംക്ലാസ് ജയവും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പരിജ്ഞാനവും. പ്രായം: 28 കവിയരുത്.
*കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവ്: ഒഴിവ്-1,049. ശമ്പളം:28605. യോഗ്യത: 10+2+3 സ്ട്രീമിലുള്ള ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 33 കവിയരുത്.
*റാംപ് സര്‍വീസ് എക്സിക്യുട്ടീവ്: ഒഴിവ്-406. ശമ്പളം: 27,450 രൂപ. യോഗ്യത: മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/പ്രൊഡക്ഷന്‍, ഇലക്ട്രോണിക്സ്/ഓട്ടോ മൊബൈല്‍ വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമ/ഐ.ടി.ഐയും എച്ച്.എം.വി ലൈസന്‍സും. പ്രായം: 28 കവിയരുത്.
*മറ്റ് തസ്തികകളും ഒഴിവും: ടെക്നിക്കല്‍ മാനേജര്‍-2, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍-9, ഡ്യൂട്ടി മാനേജര്‍ (പാസഞ്ചര്‍)-19, ഡ്യൂട്ടി ഓഫീസര്‍-42, ജൂനിയര്‍ ഓഫീസര്‍ (കസ്റ്റമര്‍ സര്‍വീസ്)-45, റാംപ് മാനേജര്‍-2, ഡെപ്യൂട്ടി റാംപ് മാനേജര്‍-6, ഡ്യൂട്ടി മാനേജര്‍ (റാംപ്)-40, ജൂനിയര്‍ ഓഫീസര്‍ (ടെക്നിക്കല്‍)-91, ടെര്‍മിനല്‍ മാനേജര്‍ (കാര്‍ഗോ)-1, ഡെപ്യൂട്ടി ടെര്‍മിനല്‍ മാനേജര്‍ (കാര്‍ഗോ)-3, ഡ്യൂട്ടി മാനേജര്‍ (കാര്‍ഗോ)-11, ഡ്യൂട്ടി മാനേജര്‍ (കാര്‍ഗോ)-19, ജൂനിയര്‍ ഓഫീസര്‍ (കാര്‍ഗോ)-56, പാരാമെഡിക്കല്‍ കം കസ്റ്റമര്‍സര്‍വീസ് എക്സിക്യുട്ടീവ്-3, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍-263, യൂട്ടിലിറ്റി ഏജന്റ്-22.

കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവ് തസ്തികയിലേക്ക് ഓണ്‍ലൈനായി ജൂലായ് 14 വരെ അപേക്ഷ സമര്‍പ്പിക്കാം. മറ്റ് തസ്തികകളില്‍ ജൂലായ് 12 മുതല്‍ 16 വരെ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ക്ക്www.aiasl.in.. സന്ദര്‍ശിക്കുക.

ഗാസിയാബാദ്

*തസ്തികകളും ഒഴിവും: ഹാന്‍ഡിമാന്‍-62, ഹാന്‍ഡി വുമണ്‍-4, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍-14, റാംപ് സര്‍വീസ് എക്സിക്യുട്ടീവ്-14, ജൂനിയര്‍ കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവ്-23, കസ്റ്റമര്‍ സര്‍വീസ് എക്സിക്യുട്ടീവ്-23, ജൂനിയര്‍ ഓഫീസര്‍ (കസ്റ്റമര്‍ സര്‍വീസ്)-3, ജൂനിയര്‍ ഓഫീസര്‍ (ടെക്നിക്കല്‍)-1, ഡ്യൂട്ടി ഓഫീസര്‍-1, ഡ്യൂട്ടി മാനേജര്‍-2.
അപേക്ഷ സ്പീഡ് പോസ്റ്റ് മുഖാന്തരം അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 12. മേല്‍പ്പറഞ്ഞ ഒഴിവുകള്‍ക്കുപുറമേ വിജ്ഞാപന നമ്പര്‍ AIASL/05-03/HR/327- പ്രകാരം വിവിധ വിമാനത്താവളങ്ങളില്‍ ഓഫീസറുടെ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) 20 ഒഴിവിലേക്കും മാനേജരുടെ 4 ഒഴിവിലേക്കും ഡെപ്യൂട്ടി ചീഫിന്റെ ഒരൊഴിവിലേക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി: ജൂലായ് 15. വിശദവിവരങ്ങള്‍ക്ക് www.aiasl.in. സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *