ഫോണില്‍ കൂടുതല്‍ സമയം ചെലവഴിച്ചു; ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം, ഭാര്യ ഒളിവില്‍
ലഖ്‌നൗ: ഫോണില്‍ സമയം കൂടുതല്‍ ചെലവഴിക്കുന്നത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലാണ് സംഭവം. 33 കാരിയായ യുവതി ഭര്‍ത്താവിനെ മയക്കി കട്ടിലില്‍ കിടത്തി മര്‍ദിച്ചവശനാക്കി ഷോക്കടിപ്പിക്കുകയായിരുന്നു. അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച 14 വയസുള്ള മകനും മര്‍ദനമേറ്റു.
പരിക്ക് പറ്റിയ ഭര്‍ത്താവ് പ്രദീപ് സിംഗ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബേബി യാദവിനെ ഭര്‍ത്താവ് പ്രദീപ് സിങ് 2007ലാണ് വിവാഹം കഴിച്ചത്. എല്ലാ ദിവസവും ഭാര്യ ആരോടെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിക്കും. അതിനെ എതിര്‍ക്കുകയും വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു. അവര്‍ പറഞ്ഞത് പ്രകാരം ഭാര്യയുടെ ഫോണ്‍ എടുത്ത് പരിശോധിച്ചു. ഇതാണ് പ്രകോപനം ഉണ്ടാക്കുകയും മര്‍ദിക്കുകയും ചെയ്തതെന്ന് ഭര്‍ത്താവ് പറഞ്ഞു.
തലയിലും ശരീരത്തിലും സാരമായ പരിക്കേറ്റിട്ടുണ്ട്. മയക്കി കിടത്തി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. യുവതിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി ഒളിവിലാണ്.