സംരംഭകർക്ക് 20 ലക്ഷം രൂപവരെ ഈടില്ലാതെ; ഒരു കോടി വിദ്യാർത്ഥികൾക്ക് വൻകിട കമ്പനികളിൽ ഇന്റേൺഷിപ്പ്

 സംരംഭകർക്ക് 20 ലക്ഷം രൂപവരെ ഈടില്ലാതെ; ഒരു കോടി വിദ്യാർത്ഥികൾക്ക് വൻകിട കമ്പനികളിൽ ഇന്റേൺഷിപ്പ്

ന്യൂഡൽഹി: മൂന്നാം നരേന്ദമോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും സന്തോഷിക്കാൻ വക ഏറെയുണ്ട്. സംരംഭകരെ ലക്ഷ്യമിട്ടുള്ള മുദ്ര ലോൺ പരിധി ഇരട്ടിയാക്കി. പ്രധാനമന്ത്രി മുദ്ര യോജനയിലൂടെ 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പയായി ലഭിക്കും. നിലവിൽ 10 ലക്ഷം രൂപയാണ് മുദ്ര ലോണിന്റെ വായ്പാ പരിധി.

രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ബജറ്റിലെ ഈ പ്രഖ്യാപനം. ചെറുകിട ഇടത്തരം മേഖലയിലെ 50 മൾട്ടി-പ്രൊഡക്ട് യൂണിറ്റുകൾക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനുള്ള വ്യവസ്ഥകളും ബഡ്ജറ്റിലുണ്ട്. ചെറുകിട- ഇടത്തരം വ്യവസായ ശാലകൾക്കായി 100 കോടി രൂപയുടെ പദ്ധതി. മാതൃക നൈപുണ്യ വായ്പകൾ പ്രതിവർഷം 25000 വിദ്യാർത്ഥികൾക്ക്. വായ്‌പാ പരിധി 5 ലക്ഷം. 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇൻറേൺഷിപ്പിന് അവസരം ഒരുക്കും. ഇൻറേൺഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും.

രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി.ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *