അനുവാദമില്ലാതെ ടൈറ്റാനിക്കിലെ ഗാനമെടുത്തു; ഡോണൾഡ് ട്രംപിനെതിരെ പരാതിയുമായി ഗായിക

 അനുവാദമില്ലാതെ ടൈറ്റാനിക്കിലെ ഗാനമെടുത്തു; ഡോണൾഡ് ട്രംപിനെതിരെ പരാതിയുമായി ഗായിക

മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പരാതിയുമായി കനേഡിയൻ ഗായിക സെലിൻ ഡിയോൺ. അനുവാദമില്ലാതെ തന്റെ ഗാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടി കാട്ടിയാണ് ഗായിക രംഗത്ത് വന്നിരിക്കുന്നത്. 1997 ലെ ‘ടൈറ്റാനിക്’ എന്ന ചിത്രത്തിലെ ‘മൈ ഹാർട്ട് വിൽ ഗോ ഓൺ’ എന്ന ഗാനമാണ് ട്രംപ് എടുത്തത്.

മൊണ്ടാനയിലെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗാനം ഉപയോഗിച്ചത്. അതൊരിക്കലും അംഗീകരിക്കാനാവില്ലെന്ന് സെലിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അഞ്ച് തവണ ഗ്രാമി ജേതാവായ സെലിൻ ഡിയോണിന്റെ ഏറ്റവും പ്രശസ്തമായ ഗാനമാണിത്.

നീൽ യങ്, ക്വീൻ എന്നിവരുൾപ്പെടെ കലാകാരന്മാരും ബാൻഡുകളും പ്രചാരണ റാലികളിൽ ട്രംപ് തങ്ങളുടെ പാട്ടുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചു പരാതിപ്പെട്ടിരുന്നു. അതേസമയം വിവാദങ്ങളോട് ട്രംപിന്റെ ഔദ്യോഗികവൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *