മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങി യുഎഇ പൗരൻ മുഹമ്മദ് ആയില്ലാലാഹി അൽ നഖ്‍വി

 മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങി യുഎഇ പൗരൻ മുഹമ്മദ് ആയില്ലാലാഹി അൽ നഖ്‍വി

യു എ ഇ പൗരന്മാർ നമ്മുടെ നാട്ടിൽ വരുന്നത് ഇപ്പോൾ സർവ്വസാധാരണയാണ്.തൻ്റെ വിശ്വസ്തരായ ജോലിക്കാരായ മലയാളികളുടെ പല വീടുകളിലും അവർ വന്ന കഥകൾ സോഷ്യൽ മീഡിയ വഴി നമ്മൾ അറിഞ്ഞിട്ടുണ്ട്.എന്നാൽ ഇതിപ്പോൾ അങ്ങനെ നാടു കാണാനല്ല യുഎഇ പൗരൻ സയിദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്‍വി എത്തിയിരിക്കുന്നത്. മുത്തപ്പനെ കാണാനായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ എത്തിയിരിക്കുകയാണ് നഖ്‍വി.

സൗദി റാസൽഖൈമ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനാണ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്‍വി(66). സൗദിയിൽ തന്റെ സ്ഥാപനത്തിലെ ജോലിക്കാരനായ കീച്ചേരി കോലോത്ത്‍വയൽ പി.രവീന്ദ്രനൊപ്പമാണ് മുത്തപ്പ സന്നിധിയിൽ എത്തിയത് ഇന്നലെ രാവിലെയായിരുന്നു.പറശ്ശിനിക്കടവ് പുഴയിൽ ഇറങ്ങി പാദങ്ങൾ കഴുകിയ ശേഷമാണ് നഖ്‍വി മുത്തപ്പന് മുൻപിൽ എത്തിയത്.

തിരുവപ്പന മുത്തപ്പൻ കെട്ടിയാടിക്കൊണ്ടിരിക്കുന്ന സമയത്താണ് നഖ്‍വി എത്തിയത്. അറബി വേഷത്തിൽ തന്നെ എത്തിയ നഖ്‍വിയെ മുത്തപ്പൻ വെള്ളാട്ടം കൈപിടിച്ച് അരികത്ത് നിർത്തി കാത്ത് രക്ഷിക്കാമെന്ന് ഉറപ്പ് നൽകി. എല്ലാം ആഗ്രഹിച്ചത് പോലെ നടക്കുമെന്ന് കൂടെയുണ്ടായിരുന്ന രവീന്ദ്രനും ഉറപ്പ് നൽകി. തുടർന്ന് ക്ഷേത്രത്തിലെ ചായയും പ്രസാദവും കഴിച്ച ശേഷമാണ് നഖ്‍വി മടങ്ങിയത്. 44 വർഷമായി യുഎഇയിൽ ഉള്ള രവീന്ദ്രന്റെ സ്പോൺസറാണ് നഖ്‍വി. ഇവിടെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന നഖ്‍വി പിന്നീട് സൈന്യത്തിലും സേവനമനുഷ്ഠിച്ചിരുന്നു. അവിടെ നിന്ന് വിരമിച്ച ശേഷമാണ് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥനായത്.

യുഎഇയിൽ മലയാളികളുടെ നേതൃത്വത്തിൽ മുത്തപ്പൻ കെട്ടിയാടുന്നതിനെ കുറിച്ച അറിഞ്ഞ നഖ്‍വി ഇതിന് മുൻപ് കേരളത്തിൽ വന്നപ്പോൾ മുത്തപ്പന്റെ കാണുവാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും കാണാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഇത്തവണ വന്നപ്പോൾ ക്ഷേത്രത്തിൽ എത്തിയത്. ജാതിമത ഭേദമന്യേ എല്ലാവരും ദർശനത്തിന് എത്തുന്ന ക്ഷേത്രമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം.

Leave a Reply

Your email address will not be published. Required fields are marked *