പാലക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തിൽ മുപ്പതോളം പേര്‍ക്ക് പരിക്ക്; ഡ്രൈവറെ പുറത്തെടുത്തത് ബസ് പൊളിച്ച്

പാലക്കാട്: ചിറ്റൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കൊഴിഞ്ഞാമ്പാറയിലേയ്ക്കും തൃശൂരിലേക്കും പോകുന്ന സ്വകാര്യ ബസ്സുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. നല്ലേപ്പിള്ളി അണ്ണാംതോടാണ് സംഭവം. പരിക്കേറ്റവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.
രണ്ടു ബസുകളിലെയും ഡ്രൈവര്‍മാരും വിദ്യാര്‍ഥികളുമുള്‍പ്പെടെ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ട് ബസ്സുകളുടേയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. രണ്ട് ഡ്രൈവര്‍മാര്‍ക്കും സാരമായ പരിക്കുണ്ട്. ഒരു ഡ്രൈവറുടെ കാല് കുടുങ്ങിയ നിലയിലായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ബസ്സുകളുടെ മുന്‍ഭാഗത്തിരുന്നവര്‍ക്കാണ് പരിക്കേറ്റത്.