12 കിലോ കഞ്ചാവ് കടത്തിയത് ട്രെയിനിലൂടെ; ഇടനിലക്കാർക്ക് കൈമാറുന്നതിന് മുമ്പ് പദ്ധതി പൊളിച്ച് എക്സൈസ്; ഒ‍ഡിഷ സ്വദേശികൾ പിടിയില്‍

 12 കിലോ കഞ്ചാവ് കടത്തിയത് ട്രെയിനിലൂടെ; ഇടനിലക്കാർക്ക് കൈമാറുന്നതിന് മുമ്പ് പദ്ധതി പൊളിച്ച് എക്സൈസ്; ഒ‍ഡിഷ സ്വദേശികൾ പിടിയില്‍

കൊച്ചി: എറണാകുളം ആലുവയിൽ വൻ കഞ്ചാവ് വേട്ട. ഒ‍ഡിഷ സ്വദേശികളാണ് പിടിയിലായത്. 12 കിലോ കഞ്ചാവ് ഇവരിൽ നിന്ന് കണ്ടെടുത്തു. എക്സൈസ് സ്പെഷൽ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ട്രെയിനിൽ കൊണ്ടുവന്ന ക‌ഞ്ചാവ് ഇടനിലക്കാർക്ക് കൈമാറുന്നതിനായി ആലുവ ദേശീയപാതയിൽ കാത്തുനിൽക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ രാജാസാഹിബ് നായിക്, സൂരജ് ചിഞ്ചാനി എന്നിവരാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *