മുഖത്തെ ചുളിവുകൾക്കും, കറുത്ത പാടുകൾക്കും പരിഹാരം; പാൽ കൊണ്ടുള്ള ഫേസ് പാക്ക്

 മുഖത്തെ ചുളിവുകൾക്കും, കറുത്ത പാടുകൾക്കും പരിഹാരം; പാൽ കൊണ്ടുള്ള ഫേസ് പാക്ക്

ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ ആവശ്യമായ ഒന്നാണ് പാൽ. എന്നാൽ പാലുകൊണ്ട് മുഖ സൗന്ദര്യം വർധിപ്പിക്കാൻ കഴിയുമെന്ന് എത്ര പേർക്കറിയാം? മുഖത്തെ ചുളിവുകൾക്കും, കറുത്ത പാടുകൾക്കും ഒക്കെ പാൽ ഒരു പരിഹാരമാണ്. പാലിലടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്.

പാലുപയോഗിച്ചു ഫേസ് പാക്കുകൾ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

മഞ്ഞള്‍- പാല്‍

രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും ഒരു ടീസ്പൂണ്‍ മഞ്ഞളും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും.

പാല്‍- തേന്‍

രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും ഒരു ടേബിള്‍സ്പൂണ്‍ തേനും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. പാടുകളെയും ചുളിവുകളെയും അകറ്റി മുഖം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

കടലമാവ്- പാല്‍

രണ്ട് ടേബിള്‍സ്പൂണ്‍ പാലും ഒരു ടേബിള്‍സ്പൂണ്‍ കടലമാവും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പരീക്ഷിക്കുന്നത് എണ്ണമയം ഇല്ലാതാക്കാനും മുഖം തിളങ്ങാനും സഹായിക്കും.

പപ്പായ- പാല്‍

രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും രണ്ട് ടേബിള്‍സ്പൂണ്‍ പപ്പായ പള്‍പ്പും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴകി കളയാം. ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കി സംരക്ഷിക്കാന്‍ ഈ പാക്ക് സഹായിക്കും.

പാല്‍- കറ്റാർവാഴ ജെല്‍

രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും ഒരു ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. . 20 മിനിറ്റിന് ശേഷം കഴകി കളയാം. മുഖത്തെ ചുളിവുകളെ തടയാനും മോയിസ്ചറൈസ് ചെയ്യാനും ഈ പാക്ക് സഹായിക്കും.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നത്തിനു മുന്നേ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *