എറണാകുളം റവന്യൂ ടവറിലെ കുടിവെള്ളത്തിൽ സെപ്ടിക് ടാങ്ക് മാലിന്യം; നിരവധി പേർക്ക് അണുബാധ

 എറണാകുളം റവന്യൂ ടവറിലെ കുടിവെള്ളത്തിൽ സെപ്ടിക് ടാങ്ക് മാലിന്യം; നിരവധി പേർക്ക് അണുബാധ

എറണാകുളം: റവന്യൂ ടവറിലെ കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നതായി കണ്ടെത്തി. നിരവധി ആളുകൾ ജോലിചെയ്യുന്ന കേരള ഹൗസിംഗ് ബോർഡിന്റെ എറണാകുളം ജെട്ടിയിലെ റവന്യൂടവറിൽ ആണ് സംഭവം. കുടിവെള്ളം കുടിച്ച നിരവധി ആളുകൾക്ക് അണുബാധ പിടിപെട്ടു.

പ്രാഥമിക പരിശോധനയിലാണ് വെളളത്തില്‍ ക്ലെബ്സിയെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായത്. റീജ്യണല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. കമ്മീഷണര്‍ ഓഫീസിലെയും ലോട്ടറി ഓഫീസിലെയും നിരവധി പേർക്ക് അണുബാധ ഉണ്ടായിരുന്നു. കർശനമായ പരിശോധനക്കായി അനലറ്റിക്കൽ ലാബിലേക്ക് വെള്ളത്തിന്റെ സാമ്പിൾ അയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *