പൊലീസ് അക്കാദമിയിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടു; പരാതിയുമായി വനിതാ ഉദ്യോഗസ്ഥ

 പൊലീസ് അക്കാദമിയിൽ വച്ച് ലൈംഗികാതിക്രമം നേരിട്ടു; പരാതിയുമായി വനിതാ ഉദ്യോഗസ്ഥ

തൃശൂർ: വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈം ഗികാതിക്രമം. തൃശൂർ രവർമപുരം പൊലീസ് അക്കാദമി ആസ്ഥാനത്തുവച്ച് ഈ മാസം 17ന് ആണ് സംഭവം നടന്നത്. വിഷയത്തിൽ അക്കാദമി ഡയറക്ടർക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകി. ഓഫീസർ കമാന്റന്റ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ ആണ് വനിതാ ഉദ്യോഗസ്ഥയോട് അതിക്രമം കാണിച്ചത്.

ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം എന്നും, ജോലി മാറ്റം വേണം എന്നും യുവതി ആവശ്യപ്പെട്ടു. അതേസമയം,പരാതിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. അതിനിടയില്‍ പരാതി ഒത്തുതീര്‍പ്പാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *