തൃശ്ശൂരിൽ ലഹരിക്കടിമയായ യുവാവ് വീടിന് നേരെ അക്രമം നടത്തി; ജനൽചില്ലും കാറിന്റെ ചില്ലുകളും തകർത്തു

 തൃശ്ശൂരിൽ ലഹരിക്കടിമയായ യുവാവ് വീടിന് നേരെ അക്രമം നടത്തി; ജനൽചില്ലും കാറിന്റെ ചില്ലുകളും തകർത്തു

തൃശ്ശൂര്‍: കൊട്ടിയൂരിൽ ലഹരിക്കടിമയായ യുവാവ് വീടിന് നേരെ അക്രമം നടത്തി. അശ്വിൻ എന്ന യുവാവ് സിന്ധുരാജ് എന്ന യുവതിയുടെ വീടിന്റെ ജനൽചില്ലും കാറിന്റെ ചില്ലുകളും തകർത്തു. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ മുന്‍ ഗ്രാമപഞ്ചായത്തംഗവും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ഇടപെട്ടില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ജനല്‍ചില്ലുകള്‍ തകര്‍ത്തെന്നും തങ്ങളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്നും സിന്ധു പറഞ്ഞു.

കുഞ്ഞും സിന്ധുവും വീട്ടിലുള്ള സമയത്താണ് പ്രതി വെട്ടുകത്തിയുമായി വന്നത്. പിന്നാലെ അസഭ്യവര്‍ഷം നടത്തുകയും ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇയാള്‍ ലഹരി ഉപയോഗിച്ച് പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണെന്നാണ് വിവരം. സ്വന്തം വീടുവരെ ഇത്തരത്തില്‍ തല്ലിപ്പൊളിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *