മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം; നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. നെഞ്ചിലേറ്റ ക്ഷതമാണ് 58 കാരി ജയയുടെ മരണത്തിനിടയാക്കിയത്. മകന്‍ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഡോക്ടറാണ് കൊലപാതകമാണെന്ന കാര്യം പൊലീസിനെ അറിയിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് നാട്ടുകാര്‍ ജയയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു
നാട്ടുകാര്‍ കാണുമ്പോള്‍ നിലത്ത് ജയ മരിച്ചു കിടക്കുന്നതാണ് കണ്ടത്. എന്നാല്‍ പൊലീസ് എത്തുമ്പോള്‍ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മകന്‍ ബിജു മദ്യപിച്ച് അമ്മയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു എന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ബിജുവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ ബിജുവിന്റെ അറസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിലേക്ക് പൊലീസ് കടക്കുമെന്നാണ് വിവരം.