കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

 കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ കെ പി സി സി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1977ലും 1982ലും അടൂർ നിയമസഭാ അംഗമായിരുന്നു അദ്ദേഹം. കോൺഗ്രസ്സിന്റെ പുളിക്കുളം വാർഡ് കമ്മിറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവേശനം. 1962 മുതൽ കെ പി സി സി അംഗമായിരുന്നു. 1967, 1980, 1987 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കുന്നത്തൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌, ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌, കൊല്ലം ഡിസിസിസി പ്രസിഡന്റ്‌, കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്‌ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

1931 ൽ കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തിൽ എൻ ഗോവിന്ദപിള്ളയുടെയും ഈശ്വരിയമ്മയുടെയും മകനായി ജനിച്ചു. തിരുവനന്തപുരം എം ജി കോളേജിൽ നിന്നായിരുന്നു തെന്നലയുടെ ബിരുദ പഠനം.

Leave a Reply

Your email address will not be published. Required fields are marked *