പ്രധാനമന്ത്രി ഇന്ന് വാരാണസിയിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി കാശിയുമായുള്ള തൻ്റെ ബന്ധം “അവിഭാജ്യവും താരതമ്യപ്പെടുത്താനാവാത്തതുമാണ്” എന്ന് പറഞ്ഞു.
ഒരു എക്‌സ് പോസ്റ്റിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കാശിയോടുള്ള തൻ്റെ പ്രണയത്തെക്കുറിച്ചും ഗംഗയുമായുള്ള ആത്മബന്ധം വർഷങ്ങളായി എങ്ങനെ തുടരുന്നുവെന്നും വിശദീകരിക്കുവന്ന വീഡിയോയും പങ്കിട്ടു.
ധൗരഹ്‌റയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
“പത്തുവർഷങ്ങൾ കടന്നുപോയി, കാശിയുമായുള്ള എൻ്റെ ബന്ധം കൂടുതൽ ദൃഢമായി, ഇപ്പോൾ അതിനെ ‘എൻ്റെ കാശി’ എന്നാണ് ഞാൻ വിളിക്കുന്നത്. കാശിയുമായി എനിക്ക് അമ്മ-മകൻ ബന്ധം തോന്നുന്നു.” വികാരാധീനനായ പ്രധാനമന്ത്രി മോദി പറഞ്ഞു.
“ഇതൊരു ജനാധിപത്യമാണ്, ജനങ്ങളുടെ അനുഗ്രഹം ഞാൻ തുടർന്നും തേടും. എന്നിരുന്നാലും, കാശിയുമായുള്ള എൻ്റെ ബന്ധം വ്യത്യസ്തമാണ്,” അദ്ദേഹം പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തിങ്കളാഴ്ച പ്രധാനമന്ത്രി മോദി വാരണാസിയിൽ വമ്പിച്ച റോഡ്ഷോ നടത്തിയിരുന്നു.