‘പേര് അന്‍വര്‍ എന്നായതാണ് പ്രശ്‌നം, വര്‍ഗീയവാദിയാക്കുകയാണ്’; രാഷ്ട്രീയ വിശദീകരണ യോഗത്തിന് വന്‍ ജനാവലി

 ‘പേര് അന്‍വര്‍ എന്നായതാണ് പ്രശ്‌നം, വര്‍ഗീയവാദിയാക്കുകയാണ്’; രാഷ്ട്രീയ വിശദീകരണ യോഗത്തിന് വന്‍ ജനാവലി

മലപ്പുറം: തന്റെ പേര് പി വി അന്‍വര്‍ എന്നായതുകൊണ്ടാണ് വര്‍ഗീയ വാദിയാക്കുന്നതെന്ന് പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറത്ത് അന്‍വറിന്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസിയായതുകൊണ്ട് ആരും വര്‍ഗീയ വാദിയാകില്ലെന്നും അന്‍വര്‍ പറഞ്ഞു. വന്‍ ജനാവലിയാണ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ഉള്ളത്. 50 പേര്‍ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നിന്നായി വന്‍ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്.

സിപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മേളനത്തിയവരിലുണ്ട്. അന്‍വര്‍ പറയുന്നത് കേള്‍ക്കാനാണെത്തിയതെന്നായിരുന്നു സ്ഥലത്ത് നിന്നും ജനങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ചന്തക്കുന്നില്‍ നിന്നും വന്‍ ജനാവലിക്കൊപ്പം പ്രകടനമായാണ് അന്‍വര്‍ യോഗ സ്ഥലത്തേക്ക് എത്തിയത്.

അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പനെ അനുസ്മരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ഓം ഓം ശാന്തി, ആകാശത്തുള്ള കര്‍ത്താവ് ഭൂമിയിലുള്ള മനുഷ്യരെ അനുഗ്രഹിക്കട്ടെ, അസലാമു അലൈക്കും, ലാല്‍സലാം സഖാക്കളെ…എന്നാണ് പ്രസംഗം കേള്‍ക്കാനെത്തിവയരെ അഭിസംബോധന ചെയ്തത്.

മതവിശ്വാസി ആയതുകൊണ്ട് അവന്‍ വര്‍ഗീയവാദിയാകുന്നില്ല. അഞ്ച് നേരം നിസ്‌കരിക്കുന്നയാളാണെന്ന് പറഞ്ഞതാണ് പ്രശ്‌നം. പേര് അന്‍വര്‍ എന്നതായതുകൊണ്ടാണ് വര്‍ഗീയവാദിയാക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *