മലപ്പുറത്തേത് എം പോക്സിൻ്റെ ക്ലേഡ് വൺ വകഭേ​ദം; ഇന്ത്യയിൽ സ്ഥിരീകരിക്കുന്നത് ഇതാദ്യം, അതിവേഗം വ്യാപനവും

 മലപ്പുറത്തേത് എം പോക്സിൻ്റെ ക്ലേഡ് വൺ വകഭേ​ദം; ഇന്ത്യയിൽ സ്ഥിരീകരിക്കുന്നത് ഇതാദ്യം, അതിവേഗം വ്യാപനവും

മലപ്പുറം: മഞ്ചേരിയിൽ യുവാവിന് സ്ഥിരീകരിച്ചത് എം പോക്സിന്റെ പുതിയ വകഭേദമെന്ന് പരിശോധനാ റിപ്പോർട്ട്. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ്. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് 2 എന്ന വകഭേദമാണ്. ഇന്ത്യയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തതും എംപോക്‌സ് 2 ആണ്. ഇതിന്റെ മറ്റൊരു ‘താവഴി’ ആണ് എംപോക്‌സ് വണ്‍ ബി എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

യുഎഇയിൽ നിന്ന് വന്ന ചാത്തല്ലൂര്‍ സ്വദേശിയായ 38 വയസുകാരനാണ് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എടവണ്ണ സ്വദേശിയായ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. ലോകാരോ​ഗ്യസം​ഘടന ആരോ​ഗ്യ അടിയന്തരാവസ്ഥയടക്കം പ്രഖ്യാപിച്ചിട്ടുള്ള ഒരു വകഭേ​​​​​ദമാണിത്. ക്ലേഡ് 1 ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നത ഉദ്യോ​ഗസ്ഥർ യോ​ഗങ്ങൾ വിളിച്ചു ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *