ദൈവത്തിന്റെ കരങ്ങൾ; ബസ് കണ്ടക്ടർ യുവാവിന് രക്ഷകനായി; ചവറ – അടൂർ – പന്തളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽ നടന്ന അവിശ്വസനീയ സംഭവത്തിന്റെ വീഡിയോ കാണാം…

 ദൈവത്തിന്റെ കരങ്ങൾ; ബസ് കണ്ടക്ടർ യുവാവിന് രക്ഷകനായി; ചവറ – അടൂർ – പന്തളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽ നടന്ന അവിശ്വസനീയ സംഭവത്തിന്റെ വീഡിയോ കാണാം…

ദൈവത്തിന്റെ കരങ്ങൾ എന്ന് പറയാറില്ലേ? ശരിക്കും മലയാളികൾ ഇപ്പോൾ അങ്ങനെയൊരു ദൃശ്യമാണ് കാണുന്നത്. ഓടുന്ന സ്വകാര്യ ബസിൽ നിന്നും പുറത്തേക്ക് വീഴാൻ പോയ യുവാവിനെ ഒരു കൈകൊണ്ട് പിടിച്ച് ബസിനുള്ളിലേക്ക് തിരികെ കയറ്റുന്ന കണ്ടക്ടർ. മറ്റ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനിടെയാണ് ഫുഡ്ബോർഡിന് മുകളിൽ നിൽക്കുകയായിരുന്ന യുവാവ് വെളിയിലേക്ക് വീഴാൻ പോയത്. നിന്ന നിൽപ്പിൽ നിന്നും അൽപം പോലും അനങ്ങാതെ ഒരു കൈകൊണ്ട് യുവാവ് വീണുപോകാതെ കണ്ടക്ടർ പിടിക്കുകയായിരുന്നു. ചവറ – അടൂർ – പന്തളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സുനിൽ ബസിലെ കണ്ടക്ടർ ബിലുവിൻ്റെ കൈകളാണ് ദൈവത്തിൻ്റെ അദൃശ്യ കരങ്ങളായി പ്രവർത്തിച്ചത്.നടത്തുന്ന

സുനിൽ ബസിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവമാണിത്. പിൻവാതിലിന് സമീപം നിൽക്കുകയായിരുന്ന യാത്രക്കാരൻ വാതിൽപ്പടിയിലേക്ക് വീഴുന്നു. യുവാവിന്റെ ശരീരം തട്ടി ഡോറു തുറക്കുന്നു. അതേ സമയം തന്നെ തൊട്ടടുത്ത് നിന്ന് മറ്റുള്ളവർക്ക് ടിക്കറ്റ് നൽകുകയായിരുന്ന കണ്ടക്ടർ ബിലു യാത്രക്കാരനെ കടന്നു പിടിക്കുന്നു. യാത്രക്കാരൻ പുറത്തേക്ക് വീഴാതെ രക്ഷപ്പെടുന്നു. എല്ലാം കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് നടന്നത് എന്നതാണ് ഈ ദൃശ്യം കാണുന്നവരെ അമ്പരപ്പിക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *