സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം; കർഷകർ നിർമ്മിച്ച താത്കാലിക ബണ്ട് തകർത്തു; ജലലഭ്യതയ്ക്ക് നിവൃത്തിയില്ലാതെ കർഷകർ

 സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം; കർഷകർ നിർമ്മിച്ച താത്കാലിക ബണ്ട് തകർത്തു; ജലലഭ്യതയ്ക്ക് നിവൃത്തിയില്ലാതെ കർഷകർ

പാലക്കാട്: കൂ​റ്റ​നാ​ട് കർഷക കൂട്ടായ്മ നിർമ്മിച്ച താ​ൽ​ക്കാ​ലി​ക ബ​ണ്ട് തകർത്ത് സാമൂഹ്യ വിരുദ്ധർ. ഇതോടെ കൃഷിക്കാവശ്യമായ ജലം ലഭിക്കാൻ നി​വൃത്തി​യി​ല്ലാ​തെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലായി. അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് യാതൊരു സ​ഹാ​യവു​മി​ല്ലാ​തെ ക​ർ​ഷ​ക​ർ ദി​വ​സ​ങ്ങ​ളോ​ളം പ​ണി​യെ​ടു​ത്ത് മ​ണ​ൽ​ച്ചാ​ക്ക്, വാ​ഴ​പ്പി​ണ്ടി, മ​ര​ത്ത​ടി​ക​ൾ, എ​ന്നി​വ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ​താണ് ഈ ബണ്ട്. നാ​ഗ​ല​ശ്ശേ​രി, പ​ട്ടി​ത്ത​റ, തൃ​ത്താ​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​ഗ​മ സ്ഥാ​ന​മാ​യ പു​ളി​യ​പ്പ​റ്റ കാ​യ​ലി​ന​ടു​ത്തു​ള്ള കു​രു​ത്തി​ച്ചാ​ൽ ചി​റ​യി​ൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സം​ഭ​വം നടന്നത്.

500 ഏ​ക്ക​റി​ല​ധി​ക​മു​ള്ള നെ​ൽ​കൃ​ഷി​യി​ലേ​ക്ക് വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​ത് കു​രു​ത്തി​ച്ചാ​ൽ ചി​റ​യി​ൽ നി​ന്നാ​ണ്. 50 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ചി​റ​യി​ലു​ണ്ടാ​യി​രു​ന്ന മ​ര​ച്ചീ​ർ​പ്പു​ക​ൾ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ന​ശി​ച്ച് പോ​യി​രു​ന്നു. പി​ന്നീ​ട് ചീ​ർ​പ്പ് പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ജ​ല​സേ​ച​ന​ത്തി​നാ​യി ക​ർ​ഷ​ക​ർ​ക്ക് താ​ൽ​ക്കാ​ലി​ക ബ​ണ്ട് കെ​ട്ടി​യ​ത്. ഇ​ക്കൊ​ല്ല​വും പ​തി​വു​പോ​ലെ പ​ണ​വും അ​ധ്വാ​ന​വും ചി​ല​വ​ഴി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക ബ​ണ്ട് നി​ർ​മി​ച്ച​ത്. ബ​ണ്ടി​ൽ​നി​ന്നു​ള്ള ജ​ല​സേ​ച​ന​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യി​ൽ സ്ഥ​ല​ത്ത് ന​ട്ട 500 ഏ​ക്ക​റി​ല​ധി​കം ഞാ​റു​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ള്ളം എ​ത്താ​താ​യ​തോ​ടെ നി​ലം വീ​ണ്ടു​കീ​റാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​പോ​യാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന് ക​ർ​ഷ​ക​രാ​യ എം.​പി. നി​ഷാ​ദ്, ടി.​എ. സ​ലാം, ടി.​വി. സ​ന്തോ​ഷ്, ഷൗ​ക്ക​ത്ത് എ​ന്നി​വ​ർ പ​റ​യു​ന്നു.

അ​ധി​കൃ​ത​രോ​ട് പ്ര​ശ്നം ഉ​ന്ന​യി​ച്ചെ​ങ്കി​ലും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. പു​ളി​യ​പ്പ​റ്റ കാ​യ​ലി​നോ​ട​ടു​ത്ത് കി​ട​ക്കു​ന്ന കു​രു​ത്തി​ച്ചാ​ൽ ചി​റ ജ​ല​സ​മൃ​ദ്ധി​യു​ള്ള പ്ര​ദേ​ശ​മാ​ണ്. താ​ൽ​ക്കാ​ലി​ക ബ​ണ്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത് കൊ​ണ്ട് ര​ണ്ടാം​വി​ള വ​ലി​യ അ​പ​ക​ടം കൂ​ടാ​തെ കൃ​ഷി ചെ​യ്യാ​ൻ പ​റ്റു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ബ​ണ്ട് ത​ക​ർ​ത്ത് ജ​ല​ല​ഭ്യ​ത ഇ​ല്ലാ​താ​വു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ കൂ​ടു​ത​ൽ ക​ഷ്ട​ത്തി​ലാ​വു​ക​യാ​ണ്.

സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ പേ​രി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് ക​ർ​ഷ​ക​രുടെ ആ​വ​ശ്യം. അധികൃതരുടെ ഈ അവ​ഗണന തുടരുകയാണെങ്കിൽ തങ്ങൾ കൃഷി പൂർണ്ണമായും ഉപേക്ഷിക്കുമെന്നാണ് കർഷകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *