പാർട്ടി ഓഫീസിൽ ദളിത്‌ യുവാവുമായി യുവതിയുടെ വിവാഹം; സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർത്ത് പ്രബല ജാതിക്കാർ

 പാർട്ടി ഓഫീസിൽ ദളിത്‌ യുവാവുമായി യുവതിയുടെ വിവാഹം; സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർത്ത് പ്രബല ജാതിക്കാർ

തിരുനെൽവേലി: മിശ്രവിവാഹത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകർത്തു. തിരുനെൽവേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആണ് പ്രബല ജാതിക്കാർ തല്ലിത്തകർത്തത്. തിരുനെൽവേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസിൽ വച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെ ആണ് പെൺവീട്ടുകാർ ഓഫിസ് അടിച്ചു തകർത്തത്. ദളിത്‌ യുവാവുമായി പ്രബലജാതിയിൽപ്പെട്ട പെൺകുട്ടിയുടെയും വിവാഹമാണ് പാർട്ടി ഇടപെട്ട് നടത്തിയത്.

ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. മുപ്പതോളം പേർ അടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ച് കയറി പാർട്ടിപ്രവത്തകരെ ആക്രമിക്കുകയും ഓഫീസ് തല്ലി തകർക്കുകയുമായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമാണ് സിപിഎം ഓഫീസിലെത്തി അക്രമം അഴിച്ച് വിട്ടതെന്ന് സിപിഎം പ്രതികരിച്ചു. ഓഫിസിന്‍റെ ചില്ലുകളും ഫർണിച്ചറുകളുമെല്ലാം നശിപ്പിച്ചു. പാർട്ടി ഓഫിസിലുണ്ടായിരുന്ന പ്രവർത്തകരെയും ആക്രമിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ തിരുനെൽവേലി പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *