കാട്ടിലെ വേഗതയുള്ള കരുത്തുറ്റ വേട്ടക്കാരിൽ ഒരുകൂട്ടമാണ് ചെന്നായകൾ. ഇപ്പോഴിതാ ഷ്യയുടെ തണുത്തുറഞ്ഞ വടക്ക് കിഴക്കന്‍ പ്രദേശമായ സൈബിരിയിലെ പെർമാഫ്രോസ്റ്റിൽ (permafrost) നിന്ന് 44,000 വർഷം പഴക്കമുള്ള ചെന്നായയുടെ മമ്മി ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. പ്രദേശത്തെ മഞ്ഞ് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉരുകാന്‍ തുടങ്ങിയതോടെയാണ് ഹിമത്തിനകത്ത് പുതഞ്ഞുകിടന്ന ചെന്നായയുടെ ശരീരം കണ്ടെത്തിയത്. പതിനായിരക്കണക്കിന് വർഷങ്ങള്‍ മുമ്പ് ജീവിച്ചിരുന്ന നൂറ് കണക്കിന് ജീവി വർഗ്ഗങ്ങളുടെ മമ്മികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. അതില്‍ സൂക്ഷ്മ ജീവികള്‍ മുതല്‍ മാമോത്തിന്‍റെ കുഞ്ഞിനെ വരെ കണ്ടെത്തിയിട്ടുണ്ട്. […]Read More
Tags :world
gulf
uae
World
വെറും അഞ്ചുരൂപയുമായി ദുബായിലെത്തി; സ്വപ്രയ്തനത്താൽ കെട്ടിപടുത്തത് 2,272 കോടി രൂപ ആസ്തിയുള്ള ബിസിനസ്
ദുബായ്: ജന്മനാടിന് നൽകാൻ കഴിയാത്ത സൗഭാഗ്യങ്ങൾ തേടിയാണ് എല്ലാവരും ഗൾഫിലേക്കെത്തുന്നത്. ചിലർ മഹാദുരിതത്തിന്റെ പടുകുഴിയിലേക്കാണ് പതിക്കുന്നതെങ്കിൽ മറ്റുചിലർ വലിയ പരിക്കുകളില്ലാതെ ജീവിതം കെട്ടിപടുക്കും. മറ്റുചിലരാകട്ടെ, സ്വന്തം കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ഇവിടെ ഉയരങ്ങൾ കീഴടക്കും. അവരെ സംബന്ധിച്ച് പണം എന്നത് വിജയത്തിന്റെ ഉപോൽപ്പന്നം മാത്രമായി മാറും. അത്തരത്തിൽ ഗൾഫിലേക്ക് വെറും അഞ്ചു രൂപയുമായെത്തി പണത്തെ പരാജയപ്പെടുത്തി വിജയങ്ങളുടെ പടവുകൾ കയറിയ മനുഷ്യനാണ് റാം ബുക്സാനി. വെറുമൊരു സാധാരണക്കാരൻ കോടികൾ ആസ്തിയുള്ള ബിസിനസുകാരനായി മാറിയതിന് പിന്നിൽ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും […]Read More
വർഷങ്ങളായി കട്ട ‘സിംഗിൾ’ ആയി കഴിയുകയാണ് ‘എൻസെഫാലർടോസ് വുഡി’ എന്ന മരം. സിംഗിൾ എന്നുപറയാൻ ഒരു കാരണം ഉണ്ട്, ഈ മരത്തിന്‌റെ വിഭാഗത്തിലുള്ള പെൺമരത്തെ ഗവേഷകർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺമരത്തിനായി ഇന്നും തിരച്ചിൽ തുടരുകയാണ്. ആഫ്രിക്കയിൽ ആണ് പാവം വുഡി ഉള്ളത്. https://twitter.com/Buniaguru/status/1041231306393374720?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1041231306393374720%7Ctwgr%5E183169cc5a363ad0385265e7d0503620f48c4312%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fenvironment%2Read More
സൂര്യനെ ചുറ്റുന്നതിനൊപ്പം നമ്മുടെ ഭൂമി സ്വയം കറങ്ങുന്നുണ്ടെന്നും നമുക്കറിയാം. നമുക്ക് ഭൂമിയുടെ കറക്കം കാണാൻ കഴിയാത്തതിനാൽ നാം പലപ്പോഴും അതിനെ നിസ്സാരമായാണ് കണക്കാക്കുന്നത്. എന്നാൽ, അത്ര നിസ്സാരമായല്ല ഈ ഭൂമി കറങ്ങുന്നത്. മണിക്കൂറിൽ 1,600 കിലോമീറ്റർ വേഗതയിലാണ് ഈ കറക്കം. ഒരുനിമിഷം കൊണ്ട് ഈ ഭൂമി കറങ്ങാതായാൽ എന്തു സംഭവിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയുടെ കറക്കത്തിന് അനുസരിച്ച് അതിലുള്ള വസ്തുക്കളും കറങ്ങുന്നുണ്ട്. ഭൂമി ഒരുനിമിഷം പെട്ടെന്ന് അതിന്റെ കറക്കം നിർത്തിയാലും ഭൂമിയിലുള്ളവ അതേ വേഗത്തിൽ ചലിക്കുന്നത് […]Read More
World
സ്ത്രീകൾ ഹിജാബ് ധരിക്കരുത്, പുരുഷന്മാർ താടിവളർത്തരുത്, 18 വയസ്സിൽ താഴെയുള്ളവർ മതപരമായ ചടങ്ങുകളിൽ
ദുഷാൻബെ: നമ്മുടെ രാജ്യത്ത് എന്നു വിവാദമുണ്ടാക്കുന്ന വിഷയങ്ങളാണ് ഹിജാബും മദ്രസാ പഠനവും. ഹിജാബ് ധരിച്ച് ക്ലാസ് മുറികളിൽ എത്താനായി കർണാടക ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീം പെൺകുട്ടികൾ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, 95 ശതമാനത്തിലധികം മുസ്ലീങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്ത് ഹിജാബിന് നിരോധമുണ്ട്. ഹിജാബ് മാത്രമല്ല, പുരുഷന്മാർ താടി വളർത്തുന്നതിനും ഇവിടെ അനുവാദമില്ല. അഫ്ഗാനിസ്ഥാനോട് അതിർത്തി പങ്കിടുന്ന താജിക്കിസ്ഥാനിലാണ് ഈ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത്. 95 ശതമാനത്തിലധികം മുസ്ലീം ഭൂരിപക്ഷമെങ്കിലും മതേതര രാജ്യമായാണ് താജിക്കിസ്ഥാൻ അറിയപ്പെടുന്നത്. […]Read More
വ്യത്യസ്തമായ ഉള്ളടക്കം കൊണ്ടും ഹ്യൂമർ സെൻസ് കൊണ്ടും എല്ലാവരുടേയും പ്രിയപ്പെട്ടയാളായി മാറിയ വ്ലോഗർ ആണ് ഡാരൻ വാട്കിൻസ് മാറിയത്. എന്നാൽ, ഒരു പട്ടി യൂട്യൂബറുടെ മൂക്കിന് കടിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ദക്ഷിണ കൊറിയയിലെ തെരുവുകളിൽ നിന്ന് ലൈവ് ബ്രോഡ്കാസ്റ്റിംഗ് നടത്തുന്നതിനിടെയാണ് യുവാവിന് നായയുടെ കടി കൊണ്ടത്. ഒരു ബേബി സിറ്റർ നായയുമായി അതുവഴി പോവുകയായിരുന്നു. ആ നായയുടെ മുഖത്ത് നോക്കി കുരയ്ക്കുന്നത് പോലെ ശബ്ദമുണ്ടാക്കുകയായിരുന്നു വാട്കിൻസ്. ഇങ്ങനെ ശബ്ദമുണ്ടാക്കിക്കൊണ്ട് നായയുടെ മുഖത്തിന് […]Read More
World
വീണ്ടും കോവിഡ് ഭീതിയിൽ സിങ്കപ്പൂർ ; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍, രാജ്യത്ത്
വീണ്ടും സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മേയ് അഞ്ച് മുതൽ പതിനൊന്നു വരെയുള്ള തീയതികളിൽ 25,900 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ആദ്യ ആഴ്ചയില്‍ 13,700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടടുത്ത ആഴ്ച രോഗികളുടെ എണ്ണം ഇരട്ടിയായി. ഈ സാഹചര്യത്തിൽ രാജ്യത്ത് എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രി ഒങ് യെ കുങ് നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളില്‍ വ്യാപനം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 250 പേരെയാണ് ഈ […]Read More
ഓട്ടവ: പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു. 93 വയസായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ. ഓട്ടവയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ വര്‍ഷമായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു. കനേഡിയില്‍ പ്രവിശ്യയായ ഒന്റാറിയോയിലെ വിന്‍ഗാമില്‍ 1931 ജൂലായ് 10നാണ് ആലിസ് ജനിച്ചത്. 2013ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും 2009ലെ മാന്‍ ബുക്കര്‍ സമ്മാനവും നേടിയിട്ടുണ്ട്. കൗമാരപ്രായത്തില്‍ തന്നെ കഥകള്‍ എഴുതാന്‍ തുടങ്ങിയ മണ്‍റോ, വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ആദ്യകഥ പ്രസിദ്ധീകരിച്ചു. ആദ്യകഥാസമാഹാരമായി ‘ഡാന്‍സ് ഓഫ് […]Read More
ലണ്ടന്‍: യൂറോപ്പിലെ കുപ്രസിദ്ധ മനുഷ്യക്കടത്ത് മാഫിയ തലവനായ ബര്‍സാന്‍ മജീദ് അറസ്റ്റിലായി. രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന ഇയാളെ ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി(എന്‍.സി.എ) അറിയിച്ചു. അടുത്തിടെ ബി.ബി.സി. നടത്തിയ അന്വേഷണത്തില്‍ ബര്‍സാന്‍ മജീദ് ഇറാഖിലെ സുലൈമാനിയ നഗരത്തിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മേയ് 12-ാം തീയതി ബര്‍സാന്‍ മജീദ് അറസ്റ്റിലായത്. നേരത്തെ നോട്ടിങ്ഹാമില്‍ താമസിച്ചിരുന്ന ബര്‍സാനെതിരെ ബെല്‍ജിയത്തിലും കേസുണ്ട്. പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും ബെല്‍ജിയത്തിലെ കേസില്‍ ഇയാളെ കോടതി ശിക്ഷിച്ചിരുന്നു. പതിനായിരത്തോളം കുടിയേറ്റക്കാരെയാണ് ബര്‍സാനും […]Read More