പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. അടുത്തകാലത്തായി പല പുതിയ പരീക്ഷണങ്ങളും വാട്സാപ്പിൽ നടക്കുന്നുണ്ട്. പുതിയ അപ്ഡേഷൻ എല്ലാം ഇരുകൈയും നീട്ടിയാണ് ഉപയോക്താക്കൾ സ്വീകരിക്കുന്നത്. വാട്‌സ്ആപ്പിന്‍റെ ചാറ്റ് സ്ക്രീനില്‍ അവതാറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മെറ്റ. പ്രൊഫൈല്‍ പിക്‌ച്ചറില്‍ സ്വൈപ് ചെയ്‌താല്‍ ആളുടെ അവതാര്‍ കാണാനാകുന്ന സംവിധാനമാണിത്. ചാറ്റ് ഇന്‍ഫോ സ്ക്രീനില്‍ അവതാറുകള്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ഉടനെത്തും എന്നാണ് വാബെറ്റ്ഇന്‍ഫോയുടെ പുതിയ വാര്‍ത്ത. ഈ ഫീച്ചര്‍ വരുന്നതോടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്താല്‍ അവതാര്‍ കാണാനാകും. ഇതോടെ അവതാറും പ്രൊഫൈല്‍ […]Read More
Tags :whatsapp
ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ചില അക്കൗണ്ടുകളുടെ ഗ്രീന്‍ വേരിഫൈഡ് ബാഡ്ജ് ബ്ലൂ ടിക്കാക്കി മാറ്റുന്നു. തെരഞ്ഞെടുത്ത ഉപയോക്താക്കളുടെ വെരിഫൈഡ് ബാഡ്ജാണ് ഇത്തരത്തില്‍ മാറ്റുന്നത്. വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.23.20.18 അപ്ഡേറ്റില്‍ മാറ്റം ദൃശ്യമാകുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേരിഫൈഡ് ചാനലുകള്‍ക്കും ബിസിനസ് അക്കൗണ്ടുകള്‍ക്കും നല്‍കിയിരുന്ന ഗ്രീന്‍ വേരിഫിക്കേഷന്‍ ബാഡ്ജിന് പകരം ബ്ലൂ മാര്‍ക്ക് നല്‍കാന്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഫെസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും ബ്ലു ടിക്കിന് സമാനമായി എല്ലാ മെറ്റാ പ്ലാറ്റ്ഫോമുകളിലും ബ്ലു ടിക്ക് കൊണ്ടുവരുകയാണ് മെറ്റ […]Read More
പരസ്പരം മെസ്സേജ് അയക്കുന്നതിനായി അവതരിപ്പിച്ച വാട്സ്ആപ്പിൽ കോളിംഗ് സൗകര്യം നൽകിയത് 2015 ലാണ്. തുടർന്ന് ഗ്രൂപ്പ് കോളുകൾ വീഡിയോ കോളുകൾ എന്നിങ്ങനെ പരിഷ്‌കാരങ്ങൾ പലവിധം അവതരിപ്പിച്ചു. ഏറ്റവും പുതിയതതായി വീഡിയോ കോളിങ് ഫീച്ചറില്‍ വിവിധ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പിന്റെ മൊബൈല്‍ ഡെസ്‌ക്ടോപ്പ് ആപ്പുകള്‍ക്ക് വേണ്ടിയുള്ള അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വീഡിയോ കോളില്‍ പങ്കെടുക്കുന്ന പരമാവധി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതുള്‍പ്പടെ പ്രധാനമായും മൂന്ന് മാറ്റങ്ങളാണ് വാട്‌സാപ്പ് അവതരിപ്പിച്ചത്. ഡെസ്‌ക്ടോപ്പ് ആപ്പില്‍ വാട്‌സാപ്പ് വീഡിയോ കോളില്‍ ഇനി ഒരേ സമയം […]Read More
അടുപ്പിച്ച് നിരവധി കിടിലൻ ഫീച്ചറുകളാണ് വാട്സ്ആപ്പിൽ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വന്നത്. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിനായി 2022 നവംബറിലാണ് വാട്സാപ്പിൽ കമ്മ്യൂണിറ്റി ഫീച്ചർ അവതരിപ്പിക്കുന്നത്. പിന്നീട് കമ്മ്യൂണിറ്റികള്‍ക്കായി വിവിധ പ്രത്യേകതകളും വാട്‌സ്ആപ്പ് കൊണ്ടുവന്നു. ഈ മാസം ആദ്യമാണ് കമ്മ്യൂണിറ്റികള്‍ക്ക് ഈവന്റ് അവതരിപ്പിക്കാനുള്ള പ്രത്യേക ഫീച്ചർ നൽകിയത്. വരുന്ന ഇവന്റിനായി റിമൈന്‍ഡറുകള്‍ സൃഷ്ടിക്കുന്നതിനുള്ള കഴിവ് ചേര്‍ത്തുകൊണ്ട് വാട്ട്സ്ആപ്പ് ഇവന്റ് ഫീച്ചറിനെ കൂടുതല്‍ പരിഷ്‌ക്കരിക്കുന്നുവെന്നതാണ് ഇപ്പോൾ പുറത്ത് വരുന്നത് റിപ്പോർട്ട്. ഡബ്ലു എ ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, […]Read More
social media
Tech
വാട്സാപ്പ് രാത്രികളിൽ ഉപഭോക്താക്കളുടെ ഡാറ്റ കടത്തുന്നു; ആരോപണമുന്നയിച്ച് എലോൺ മസ്‌ക്; തെളിവുണ്ടോയെന്ന് കമ്പ്യൂട്ടർ
മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിനെതിരെ ഡാറ്റ ചോർത്തൽ ആരോപണം ഉന്നയിച്ച് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റേയും മേധാവി ഇലോണ്‍ മസ്‌ക്. വാട്‌സാപ്പ് എല്ലാ രാത്രിയും ഉപഭോക്താക്കളുടെ ഡാറ്റ കടത്തുകയാണ്. ഈ ഡാറ്റ വിശകലനം ചെയ്യുകയും പരസ്യത്തിനായും ഉല്പന്നത്തിന് ഉപഭോക്താക്കളെ നിര്‍മിച്ചെടുക്കാനും ഉപയോഗിക്കുകയാണെന്നും എലോൺ മസ്‌ക് ആരോപിച്ചു. ഒരു എക്‌സ് ഉപഭോക്താവിന്റെ പോസ്റ്റിന് നല്‍കിയ മറുപടിയിലായിരുന്നു മസ്കിന്റെ ആരോപണം. വാട്‌സാപ്പ് സുരക്ഷിതമാണെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ രാത്രിയും വാട്‌സാപ്പ് നിങ്ങളുടെ ഡാറ്റ കടത്തുകയാണ്. മസ്‌ക് പറഞ്ഞു. വിപണിയില്‍ മസ്‌കിന്റെ പ്രധാന […]Read More
tec
പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ചാറ്റ് ബബിളിൽ പുതിയ അപ്‌ഡേറ്റ്, ഉപയോക്താക്കൾക്ക് ചാറ്റ് ഫീച്ചറിൽ
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ചാറ്റ് ബബിളിന്റെ തീം മാറ്റാമെന്നതാണ് പുതിയ അപ്‌ഡേറ്റ്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഉപയോക്താക്കള്‍ക്ക് ചാറ്റ് ഫീച്ചറില്‍ ഇഷ്ടാനുസൃതം മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചറെന്നും വാബീറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. പരമ്പരാഗതമായ പച്ച നിറത്തിലുള്ള തീമിന് പകരം പുതിയ നിറങ്ങള്‍ ഇഷ്ടാനുസൃതം സെറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചര്‍ ചാറ്റിങ് അനുഭവം മെച്ചപ്പെടുത്തുമെത്തും. ആപ്പ് പതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുമ്പോഴാകും ഫീച്ചര്‍ ലഭ്യമാകുക. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ആപ്പിന്റെ […]Read More