Tags :weather

weather

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, […]Read More

kerala

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് ജാ​ഗ്രതാ നിർദേശം, മുന്നറിയിപ്പ് കര്‍ശനമായി

തിരുവനന്തപുരം: ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, […]Read More

kerala

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ കനക്കുന്നു, മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ കനത്തു. തീക്കോയി, മൂന്നിലവ് പഞ്ചായത്തുകളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പാല, ഭരണങ്ങാനം, കിടങ്ങൂര്‍ മേഖലകളിലും അതിശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. സംസ്ഥാനത്ത് ഇന്നു മുതല്‍ തീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴയും തൃശൂരും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും […]Read More

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും 20 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി […]Read More

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്നാണ് പ്രവചനം. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കും. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം […]Read More

kerala

അതികഠിനമായ വേനൽചൂടിൽ പ്രതിസന്ധിയിലായി കാർഷിക രം​ഗം; തോട്ടം മേഖലക്ക് അടിയന്തിര സാമ്പത്തിക പാക്കേജ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ വേനൽചൂടിലും വരൾച്ചയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച തോട്ടം മേഖലക്ക് അടിയന്തിര സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്ലാൻറേഷൻ ലേബർ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ഐകകണ്ഠേന കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഉഷ്ണതരംഗ സമാനമായ ചൂടും വെയിലും കേരളത്തിലെ തോട്ടം മേഖലയിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും പകുതിയിലധികം തോട്ട വിളകളും പൂർണമായി നശിച്ചതോ കരിഞ്ഞുപോയതോ ആയ നിലയിലാണെന്നും അഡീ. ലേബർ കമീഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ തൊഴിൽഭവനിൽ ചേർന്ന യോഗം വിലയിരുത്തി. ഭീമമായ നഷ്ടമാണ് കർഷകർക്കും […]Read More

kerala

സംസ്ഥാനത്ത് ഇന്നും മഴയക്ക് സാധ്യത; കേരളാ തീരത്ത് ജാ​ഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നേരിയ മഴ സാധ്യതതയെന്നു കാലാവസ്ഥാ വകുപ്പ്. 14 ജില്ലകളിൽ ഒറ്റപ്പെട്ട മഴയാണ് പ്രവചിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടുണ്ട്. വരും മണിക്കൂറുകളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലും മഴ സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. വേഗത സെക്കൻഡിൽ 15 സെന്റി മീറ്ററിനും 50 സെന്റി മീറ്ററിനും ഇടയിൽ […]Read More

weather

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഒൻപതു ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം∙ അടുത്ത് അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒൻപത് ജില്ലകളിലാണ് ഇന്നു യെലോ അലർട്ട്. നാളെ പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച തിരവനന്തപുരം, പത്തനംതിട്ട ജില്ലകളിലും യെലോ അലർട്ടുണ്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.Read More

kerala weather

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ഇന്ന് രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലേര്‍ട്ടുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ മാത്രം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മേയ് 10 മുതല്‍ 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ […]Read More

weather

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മണിക്കൂറിൽ 20 കിലോമീറ്റർ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാ​ഗ്രതാ നിർദ്ദേശം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. […]Read More