തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി തോട്ടിലേക്ക് ചാടി; പത്തനംതിട്ടയിൽ അറുപതുകാരൻ മുങ്ങിമരിച്ചു
പത്തനംതിട്ട: തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി തോട്ടിലേക്ക് ചാടി മുങ്ങിമരിച്ച ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് മരിച്ചത്. ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത് മൃതദേഹം കണ്ടത്. അതേസമയം മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കാണാതായ ബിഹാർ സ്വദേശി നരേഷിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ നീന്തുന്നതിനിടയിലാണ് നരേഷ് ഒഴുക്കിൽപ്പെട്ടത്. രാത്രി വൈകിയും പത്തനംതിട്ട ജില്ലയിൽ ഒറ്റപെട്ട ശക്തമായ മഴ പെയ്തു.Read More