Tags :weather

kerala

‘കുറഞ്ഞ സമയത്തില്‍ വലിയ മഴ; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും സൃഷ്ടിച്ചേക്കാം’- മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തമായ കാറ്റ്, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറിപ്പ് കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഇന്നും […]Read More

kerala

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ‘റിമാല്‍’ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തകർത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്ത് തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന് പുറമെ തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്നും നാളെയും […]Read More

kerala

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം; ഈ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. എറണാകുളത്തും തൃശൂരും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചത്. കണ്ണൂർ. കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്തിന് മത്സ്യബന്ധനത്തിന് പോകരുത്. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന […]Read More

kerala

കൊച്ചിയില്‍ കനത്ത മഴ, നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; ഗതാഗതക്കുരുക്ക് രൂക്ഷം

കൊച്ചി: കനത്തമഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പല ഭാഗത്തും വെള്ളം കയറി. ഇടപ്പള്ളി, കുണ്ടന്നൂര്‍, എംജി റോഡ് പരിസരങ്ങളെല്ലാം വെള്ളം കയറി. കെഎസ്ആര്‍ടി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗതാഗത കുരുക്കും രൂക്ഷമാണ്. കടവന്ത്ര, വൈറ്റില, സൗത്ത്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളില്‍ വെള്ളം കയറി. വൈകിട്ട് മുതല്‍ നാല് മണിക്കൂറുകളായി തോരാതെ പെയ്യുന്ന മഴ കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വെള്ളക്കെട്ടിലായി. പാലാരിവട്ടം ഭാഗത്തെ ഇട […]Read More

kerala

അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; സംസ്‌ഥാനത്തെ മഴ

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ യല്ലോ അലേർട്ടാണ്. മഴ രാത്രിയിലും തുടരും. ഇന്ന് വൈകീട്ട് പെയ്ത മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടപ്പള്ളിയിൽ വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂപപ്പെട്ടിട്ടുണ്ട്. കളമശേരി പാലത്തിന് സമീപം വെള്ളക്കെട്ടുണ്ട്. […]Read More

kerala

കാസർകോട് ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു

കാസർകോട്: ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു. കാസര്‍കോട് മടികൈ ബങ്കളം പുതിയകണ്ടത്തെ കീലത്ത് ബാലനാണ് (55) മരിച്ചത്. വീടിനടുത്തുള്ള പറമ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന് മിന്നലേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More

kerala

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം; ഇത്തവണ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വ​രെ ട്രോളിങ്ങ് നിരോധനമേർപ്പെടുത്തി. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പൊലീസ് മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികൾക്കും […]Read More

kerala

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്, നാളെയും കേരള

തിരുവനന്തപുരം: ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കേരള തീരത്തെ മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെയും കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് നിർദ്ദേശം. ഇതിനിടെ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലേർട്ട്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, […]Read More

kerala

മഴക്കാലത്ത് ഇരുചക്ര വാഹനം ഓടിക്കുന്നവർ സൂക്ഷിക്കണം! ദുരുന്തം ഒഴിവാക്കാൻ ശ്രദ്ധിക്കൂ..

കടുത്ത വേനലിൽ നിന്നും പതിയെ മഴയുടെ കുളിരെത്തി തുടങ്ങി. എന്നാൽ, പൊരിവെയിലിന് പകരം നനഞ്ഞതും വെള്ളക്കെട്ടോട് കൂടിയ റോഡുകളും മോശം ട്രാഫിക്കും മൂടിയ കാഴ്ചകളുമാകും വാഹനങ്ങളുമായി റോഡിലേയ്ക്ക് ഇറങ്ങുന്നവരെ കാത്തിരിക്കുന്നത്. നല്ല മഴയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്തിൻറെ പല ഭാഗത്തും പെയ്യുന്നത്. വീണ്ടും മഴ പെയ്യുമെന്ന ജാഗ്രതാ മുന്നറിയിപ്പുകളും ഉണ്ട്. എങ്കിലും അത്യാവശ്യ കാര്യങ്ങൾക്കായി വാഹനവുമായി റോഡിലേക്ക് ഇറങ്ങുന്നവരും കുറവല്ല. മഴക്കാലത്ത് ദൂരക്കാഴ്ച കുറയുകയും റോഡിൻ്റെ ട്രാക്ഷൻ കുറയുകയും ചെയ്യുന്നതോടെ അപകട സാധ്യതയും വർദ്ധിക്കുന്നു. മഴ പെയ്‍ത് […]Read More

kerala

വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി; സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ

തിരുവനന്തപുരം: വടക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ തീരത്ത്തമിഴ്നാട്ടിലും ഒരു ചക്രവാതച്ചുഴിയുടെ സാന്നിധ്യമുണ്ട്. ഇവ രണ്ടും ചേർന്ന് കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടത്തരം/മിതമായ മഴയ്ക്ക് സാധ്യത കാണുന്നു. മണിക്കൂറില്‍ 49-50 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 22, 23 തീയതികളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ്‌ 22 മുതൽ മെയ്‌ 24 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും, മെയ്‌ 22 മുതൽ മെയ്‌ 25 വരെ […]Read More