Tags :weather

kerala

മഴ പെയ്തിട്ടും തണുക്കാതെ മാംസ വിപണി; പോർക്കിനും ബീഫിനും ചിക്കനുമെല്ലാം പൊള്ളുന്നവില

തിരുവനന്തപുരം: സംസ്ഥാനത്ത് മാംസ വിപണിയിൽ വിലയിൽ ഇടിവില്ല. ചൂട് കൂടിയ സമയത്ത് മാംസ വിപണിയിൽ വിലക്കയറ്റം ആയിരുന്നു ഉണ്ടായത്. എന്നാൽ മഴ പെയ്തു തുടങ്ങിയിട്ടും വിലക്കുറവൊന്നും ഉണ്ടായിട്ടില്ല. കോഴിക്ക് 180 രൂപയോളവും ബീഫ്, പോർക്ക് എന്നിവയ്ക്ക് 400 ലേറെയും ആയി വില ഉയർന്നിരിക്കുകയാണ്. പല ജില്ലകളിലും വില 420 പിന്നിട്ടാണ് ബീഫ് വില്പന നടക്കുന്നത്. പോർക്ക് വിലയും 400 കടന്നു. കിലോക്ക് 280 രൂപ വിലയുണ്ടായിരുന്ന പോർക്ക് നിലവിൽ 400 രൂപയ്ക്കാണ് മിക്കയിടങ്ങളിലും വില്പന നടത്തുന്നത്. ലൈവ് […]Read More

kerala weather

കേരളത്തില്‍ മിന്നല്‍പ്പെയ്ത്ത്, മൂന്ന് മരണം, വന്‍നാശനഷ്ടം; എറണാകുളത്തും കോട്ടയത്തും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ നാശനഷ്ടവും ജീവഹാനിയും ഗതാഗതക്കുരുക്കും. ഇന്ന് മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് […]Read More

kerala

ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മെയ് […]Read More

National

120 കിലോമീറ്റര്‍ വേഗം, റിമാല്‍ ചുഴലിക്കാറ്റ് അതീതീവ്രമായി; ബംഗാള്‍, ഒഡീഷ തീരദേശ ജില്ലകളില്‍

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട റിമാല്‍ ചുഴലിക്കാറ്റ് അതിതീവ്രമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാത്രിയില്‍ ബംഗ്ലാദേശ്- ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിന് സമീപം ചുഴലിക്കാറ്റ് കരതൊടും. പശ്ചിമ ബംഗാളിലെയും വടക്കന്‍ ഒഡീഷയിലെയും തീരദേശ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപ്പുപാറയ്ക്ക് ഇടയില്‍ ചുഴലിക്കാറ്റ് കര തൊടാനാണ് സാധ്യത. മണ്‍സൂണ്‍ സീസണിന് മുന്‍പുള്ള ബംഗാള്‍ ഉള്‍ക്കടലിലെ ആദ്യ ചുഴലിക്കാറ്റാണിത്. ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് […]Read More

kerala

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നേരത്തെ നാലുജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കൂടിയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ചുഴലിക്കാറ്റിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം അവസാനം കാലവര്‍ഷം എത്തുന്നതോടെ അടുത്ത മാസവും മഴ തുടരാനാണ് സാധ്യത. […]Read More

kerala

ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു

കൊച്ചി: പറവൂര്‍ മാഞ്ഞാലിയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു. മേഘ, ജ്വാല ലക്ഷ്മി എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേരാണ് ഒഴുക്കില്‍പ്പെട്ടത്. വടക്കന്‍പറവൂര്‍ കോഴിതുരുത്ത് മണല്‍ബണ്ടിന് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം. ബന്ധുക്കളായ അഞ്ചുപെണ്‍കുട്ടികളും പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ഇതില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. കരയ്ക്ക് ഇരുന്ന രണ്ടു പെണ്‍കുട്ടികള്‍ ഒച്ചവെച്ചതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാര്‍ ഓടിക്കൂടിയത്. കക്ക വാരാനായി കരയില്‍ നിന്ന് കുറച്ചു ദൂരം ഉള്ളിലേക്ക് നീങ്ങിയതാണ് […]Read More

National

കനത്ത മഴയിൽ അണ്ടർപാസുകൾ നിറയും, ഈ ചുവന്ന മാർക്ക് കണ്ടില്ലെങ്കിൽ വാഹനം ഇറക്കരുത്;

ബെംഗളൂരു: കനത്ത മഴയ്ക്കിടെ ബെംഗളൂരുവിലെ അണ്ടർപാസുകളിൽ മഴവെള്ളം നിറയുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ മുന്നൊരുക്കവുമായി ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). അപകട സംഭവങ്ങൾ ഒഴിവാക്കാനായി അണ്ടർപാസുകളിൽ ബിബിഎംപി അടയാളമിട്ടു തുടങ്ങി. അണ്ടർപാസുകളുടെ ഒരു വശത്തായി അപകട ജലനിരപ്പ് ചുവന്ന നിറത്തിലുള്ള ടേപ്പ് അല്ലെങ്കിൽ പെയിൻ്റ് ഉപയോഗിച്ചാണ് അടയാളപ്പെടുത്തുന്നത്. അണ്ടർപാസുകളിൽ വെള്ളം നിറയുന്ന സാഹചര്യത്തിൽ അടയാളം കാണാൻ സാധിച്ചില്ലെങ്കിൽ ഡ്രൈവർമാർ വാഹനം ഇറക്കരുതെന്നാണ് ബിബിഎംപിയുടെ നിർദേശം. നഗരത്തിൽ റെയിൽവേയുടെ 18 അണ്ടർപാസുകൾ ഉൾപ്പെടെ 53 അണ്ടർപാസുകളാണ് ഉള്ളത്. […]Read More

kerala

ന്യൂനമര്‍ദം രാത്രിയോടെ ചുഴലിക്കാറ്റാകും; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നണ് മുന്നറിയിപ്പ്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരയെുള്ള ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് […]Read More

kerala

കേരള തീരത്തിന് അരികെ ന്യൂനമർദ്ദം; അടുത്ത അഞ്ച് ദിവസവും മഴതന്നെ; ഇടിമിന്നലിനും കാറ്റിനും

തിരുവനന്തപുരം: കേരള തീരത്തിന് അരികെ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് – കിഴക്കൻ അറബിക്കടലിലാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂമർദ്ദമായി മാറിയതിന് പിന്നാലെയാണ് കേരള തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. അറബിക്കടലിലെ ന്യൂമർദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=6&fwrn=4&fwrnh=100&lmt=1716534857&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Flow-pressure-area-formed-in-arabian-sea-depression-in-bay-of-bengal-kerala-rain-to-continue%2F&host=Read More

kerala

തൃശൂരിൽ ഉഗ്രശബ്ദത്തോടെ മരം പൊട്ടിവീണു; ഗതാഗത തടസം, ഒഴിവായത് വൻ ദുരന്തം

തൃശൂർ: ജില്ലാ ആശുപത്രിക്ക് സമീപം ഉഗ്രശബ്ദത്തോടെ വലിയ മരം പൊട്ടി വീണു. തൃശൂർ സെന്റ് തോമസ് കോളേജ് റോഡിലാണ് സംഭവം . ഇതോടെ ഇവിടുത്തെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അപകടത്തിൽ നിന്ന് നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മരം മുറിച്ചു നീക്കാൻ ഫയർഫോഴ്‌സ്‌ ശ്രമം പുരോഗമിക്കുകയാണ്. ചുമട്ടു തൊഴിലാളികൾ പാഴ്സൽ നീക്കത്തിന് ഉപയോഗിക്കുന്ന ഓട്ടോ റിക്ഷ തകർന്നു. അപകടകരമായി നിൽക്കുന്ന മരത്തിന്റെ ബാക്കി ഭാഗവും മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1716534662&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F2052404-tree-fell-down%2F&Read More