Tags :weather

kerala

ചക്രവാതച്ചുഴി: ഞായറാഴ്ച വരെ ശക്തമായ മഴ, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ചയും ശനിയാഴ്ചയും എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, […]Read More

kerala

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോരങ്ങളിൽ അതീവ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴി‍ഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഴ ശക്തമായതോടെ മത്സ്യബന്ധനം വിലക്കി. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. കൂടാതെ […]Read More

kerala

ശക്തമായ മഴ; തൃശ്ശൂരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു; നാല്‌

പുതുക്കാട്: ശക്തമായ മഴയിൽ തൃശ്ശൂർ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. മണ്ണിടിച്ചിലിൽ ഗതാഗതം തടസപ്പെട്ടു. ഒല്ലൂരിനും പുതുക്കാടിനുമിടയിൽ ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. ഒടുവിൽ 10.45 ഓടെ പാളത്തിൽ നിന്നും മണ്ണ് മാറ്റി ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു. നാല് ട്രെയിനുകൾ ആണ് പിടിച്ചിട്ടത്. എറവക്കാട് ഗേറ്റ് കടന്നശേഷം ഒല്ലൂർ സ്റ്റേഷനു മുമ്പായിട്ടാണ് ട്രാക്കിലേക്ക് ശക്തമായ മഴയെത്തുടർന്ന് മണ്ണിടിഞ്ഞു വീണത്.ഇതോടെ തിരുനെൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസ്, എറണാകുളം – ബംഗളൂരു ഇന്‍റർസിറ്റി, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ധി […]Read More

kerala

ക​ന​ത്ത മ​ഴ: ഇ​ടു​ക്കി​യി​ൽ രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു

തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ഇ​ടു​ക്കി ജി​ല്ല​യി​ൽ രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി. ക​ന​ത്ത മ​ഴ പെ​യ്ത​തോ​ടെ നാ​ടു​കാ​ണി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി. തൊ​ടു​പു​ഴ-​പു​ളി​യന്മ​ല സം​സ്ഥാ​ന പാ​ത​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. കാ​റി​നു മു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി.Read More

kerala

മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ അതീവ ശ്രദ്ധ വേണം; മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ പ്രതിരോധ ഗുളിക

തിരുവനന്തപുരം: മഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലം കൂടിയാണ്. കെട്ടിക്കിടക്കുന്ന വെള്ളക്കെട്ട് നിരവധി രോഗങ്ങളാണ് വിളിച്ചുവരുത്തുന്നത്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി മഴക്കാലത്ത് കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിയ്ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ […]Read More

kerala

കേരളതീരത്ത് ചക്രവാതച്ചുഴി; മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളതീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രതാ നിർദ്ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരളം തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കടൽ പ്രക്ഷുബ്ധമാകുമെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 31-05-2024 മുതൽ 02-06-2024 വരെ: തെക്കൻ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ […]Read More

kerala

ഇനി പെരുമഴക്കാലം; കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; 7 ദിവസം ഇടിമിന്നലോട് കൂടിയ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തിയതോടെ ഇനി മഴ പൊടിപൊടിയ്ക്കും. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതോടെ കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുണ്ട്. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ അല്ലെങ്കിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ്‌ 31 മുതൽ ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കൻ കേരള തീരത്തും, […]Read More

National

കേരളത്തില്‍ കാലവര്‍ഷം എത്തി; സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. കേരളത്തിലും രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈയാഴ്ച എല്ലാ ദിവസവും മിക്ക ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. സാധാരണ നിലയില്‍ ജൂണ്‍ 1 ന് എത്തേണ്ട് കാലവര്‍ഷം ഇത്തവണ രണ്ട് ദിവസം മുമ്പ് എത്തിച്ചേര്‍ന്നു. സംസ്ഥാനത്ത് വെളളിയാഴ്ചയോ വ്യാഴാഴ്ചയോ കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. […]Read More

kerala

സംസ്ഥാനത്ത് പെരുമഴ; കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; തീരാദുരിതം

കൊച്ചി: തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും ശക്തമായ മഴ. പല പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ജനം തീരാദുരിതത്തിലായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് ക്യാമ്പുകളിലുള്ളത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം താലൂക്കില്‍ ജിഎച്ച്എസ് കാലടി, നെടുമങ്ങാട് താലൂക്കില്‍ തേമ്പാമൂട് അങ്കണവാടി, വര്‍ക്കല താലൂക്കില്‍ മുട്ടള ജിഎല്‍പിഎസ്, കുളമുട്ടം ജിഎല്‍പിഎസ്, […]Read More

kerala

മുന്നറിയിപ്പില്‍ മാറ്റം; ഏഴു തെക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ മുതല്‍ വ്യാപക

തിരുവനന്തപുരം: സംസഥാനത്ത് തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാവുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ മഴ വ്യാപകമാവുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉച്ചയ്ക്ക് ഒരു മണിക്കു പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നത്. നാളെ വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് മെയ് 31ന് കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ […]Read More