Tags :wayanad

kerala

ആശുപത്രികളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു; ദുരന്തമുഖത്ത് കേബിളുകളും ട്രാൻസ്ഫോമറുകളും എത്തിച്ചതായി കെഎസ്ഇബി

വയനാട്: വെളിച്ചം നഷ്‌ടമായ ചൂരൽമലയിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അറിയിച്ചു. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കി. മീ വരെ ആണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം ഉണ്ടായതെന്ന് കെഎസ്ഇബിയ്ക്ക് അറിയിച്ചു. വൈദ്യുതി പുന:സ്ഥാപനത്തിന് എബിസി കേബിളുകളും ട്രാൻസ്ഫോമറുകളും എത്തി. ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല […]Read More

kerala

പാലം നിർമിക്കാനുള്ള സാമഗ്രികളുമായി എത്തുന്ന സൈന്യത്തിന് വഴിയൊരുക്കണം; ചൂരൽ മലയിലേക്കുള്ള റോഡിൽ അനാവശ്യ

കൽപ്പറ്റ: ബെയിലി പാലം നിർമിക്കാനുള്ള സാമഗ്രികൾ ദുരന്തമുഖത്ത് എത്തിക്കാൻ സൈന്യത്തിന് വഴിയൊരുക്കണം അതിനാൽ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്ന് കളക്ടർ അറിയിച്ചു. ചൂരൽ മലയിലേക്കുള്ള റോഡിൽ അനാവശ്യവാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ. അനാവശ്യവാഹനങ്ങൾ റോഡിൽ പാർക്കുചെയ്യുന്നത് സമയ നഷ്ടവും ഒപ്പം രക്ഷാദൗത്യത്തിന് കൂടുതൽ വെല്ലുവിളിയാകുകയും ചെയ്യുന്നു. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽ മലയിലേക്കുള്ള റോഡിൽ ഗതാഗത തടസ്സം. ഉദ്യോഗസ്ഥരുടെ അടക്കം വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുന്നതാണ് ഗതാഗത തടസ്സത്തിന് കാരണം. ചൂരൽമലയിൽ നിന്ന് മേപ്പാടി വരെയുള്ള 14 […]Read More

kerala

‘പ്രിയപ്പെട്ടവരെ നഷ്‍ടപ്പെട്ടവര്‍ക്കൊപ്പം’; വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സല്യൂട്ടെന്ന് ദുല്‍ഖര്‍

വയനാട്: ഇന്നോളം കേരളം നേരിട്ട വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കുകയാണ് മുണ്ടക്കൈ. സര്‍വതും നഷ്‍ടപ്പെട്ട് ക്യാമ്പുകളില്‍ നിരവധിപ്പേരാണുള്ളത്. നിരവധി ആളുകളെ കണ്ടെത്താനാനുണ്ടെന്നും ആണ് ദുരന്ത ഭൂമിയിലെ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്. സിനിമ മേഖലയിലെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. ധീരതയുടെയും ഐക്യത്തിന്റെ അവിശ്വസനീയമായ കാഴ്‍ചകളാണ് വയനാട്ടില്‍ കാണാൻ സാധിക്കുന്നതെന്ന് ദുല്‍ഖര്‍ പ്രതികരിച്ചു. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സല്യൂട്ടെന്ന് പറഞ്ഞ ദുല്‍ഖര്‍ പ്രിയപ്പെട്ടവരെ നഷ്‍ടപ്പെട്ടവര്‍ക്കൊപ്പം തന്റെ മനസുണ്ടെന്നും എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്നും പറയുന്നു. സാമൂഹ്യ മാധ്യമത്തില്‍ ഒരു കുറിപ്പ് എഴുതിയാണ് താരം […]Read More

kerala

കെ മുരളീധരനെ എങ്ങനെയും സജീവമാക്കണമെന്ന് യുഡിഎഫ് നേതാക്കൾ; സുരക്ഷിതമായ പദവി നൽകണമെന്ന് ആവശ്യം;

തിരുവനന്തപുരം: തൃശ്ശൂരിലെ ദയനീയ പരാജയത്തിന് പിന്നാലെ പൊതുരം​ഗത്ത് നിന്നും പിന്മാറുകയാണെന്ന് പറഞ്ഞ കെ മുരളീധരനെ അനുനയിപ്പിച്ച് വീണ്ടും സജീവമാക്കാൻ യുഡിഎഫ് ക്യാമ്പിൽ തിരക്കിട്ട കൂടിയാലോചനകൾ. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ പതിനെട്ടിലും വിജയിച്ചെങ്കിലും തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയും യുഡിഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തത് യുഡിഎഫ് കേന്ദ്രങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ, അതിലും വലിയ പ്രതിസന്ധിയാണ് കെ മുരളീധരൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചാൽ നേരിടേണ്ടി വരിക എന്നാണ് യുഡിഎഫ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. കോൺ​ഗ്രസിനുള്ളിൽ ഇന്നും നല്ലൊരു ശതമാനം […]Read More

kerala

വയനാട്ടിൽ വേരുറപ്പിച്ച് രാഹുൽ; ലീഡ് 3 ലക്ഷം കടന്നു, സുരേന്ദ്രൻ മൂന്നാമത്

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണയും യുഡിഎഫിനെ കൈവിടാതെ വയനാട് മണ്ഡലം. വൻഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയം ഉറപ്പിച്ചു കഴിഞ്ഞു. രണ്ടര ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡുമായി മുന്നേറുകയാണ് രാഹുൽ. രാഹുലിന് 5,85,413 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 3,24,320 വോട്ടുകളുടെ ഭൂരിപക്ഷം രാഹുലിന് ലഭിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് 2,63,561 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രന് വെറും 1,34,814 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. നിലവിൽ […]Read More

kerala

അംഗൻവാടിക്ക് ഭീഷണിയായി തകർന്ന കെട്ടിടവും മാലിന്യ കൂമ്പാരവും, പ്രതിഷേധവുമായി നാ​ട്ടു​കാ​ർ

പൊ​ഴു​ത​ന: പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ കെ​ട്ടി​ട​വും മാ​ലി​ന്യ നി​ക്ഷേ​പ​വും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. പൊ​ഴു​ത​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം അം​ഗ​ൻ​വാ​ടി​ക്ക് പി​റ​കി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന പാ​തി ത​ക​ർ​ന്ന കെ​ട്ടി​ട​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി മാ​റി​യ​ത്. മു​ൻകാ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്റെ ക​ന്നു​കാ​ലി പൗ​ണ്ടാ​യി പ്ര​വ​ർ​ത്തി​ച്ച കെ​ട്ടി​ട​മാ​ണി​ത്. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പേ പ​ഞ്ചാ​യ​ത്ത് ഉ​പേ​ക്ഷി​ച്ച​തോ​ടെ കെ​ട്ടി​ടം നോ​ക്കു​കു​ത്തി​യാ​യി മാ​റു​ക​യും പി​ന്നീ​ട് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. ചു​മ​രു​ക​ൾ ത​ക​ർ​ന്ന് ഇ​ഷ്ടി​ക​ൾ നി​ലം പൊ​ത്തി​യ നി​ല​യി​ലാ​ണ് കെ​ട്ടി​ടം. ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ […]Read More

kerala

വയനാടൻ ടൂറിസത്തിന് ഇനി പുതിയ മുഖം; ദേശീയപാത 766 നാലുവരിപ്പാതയായി വികസിപ്പിക്കുന്നു

ബത്തേരി: ദേശീയപാത 766 നാലുവരിപ്പാതയായി വികസിപ്പിക്കുന്നു. കോഴിക്കോട് മുതൽ കൊല്ലഗൽ വരെയുള്ള പാതയുടെ കേരളത്തിലെ റോഡ് ആണ് പുതിയ മുഖമാകുന്നത്. മലാപ്പറമ്പ് – അടിവാരം, ലക്കിടി – മൂലങ്കാവ് പാതകൾ നാലുവരിയാക്കുന്നതിനുള്ള പദ്ധതി രേഖയാണ് തയ്യാറാക്കുന്നത്. ഇത് നാലുവരിയാകുന്നതോടെ വയനാട് വഴിയുള്ള ടൂറിസത്തിന് കൂടുതൽ സൗകര്യമാകും. മൈസൂരു വിമാനത്താവളത്തിലേക്കുള്ള യാത്രയും ഊട്ടി, ബെംഗളൂരു, വയനാട് എന്നിവയെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിനോദ സഞ്ചാരത്തിനും പുത്തനുണർവാകും ഈ നാലുവരിപ്പാതയിലൂടെ ലഭിക്കുക. എൻച്ച് 766 വികസനവുമായി ബന്ധപ്പെട്ട ഉന്നതതല അവലോകനയോഗം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് […]Read More

kerala

ഇരുളിന്റെ മറ പറ്റി സാമൂഹ്യവിരുദ്ധർ; വയനാട്ടിൽ കർഷകരുടെ 800 ലധികം വാഴകൾ വെട്ടി

വയനാട്: പടിഞ്ഞാറത്തറ പതിനാറാംമൈലിൽ കർഷകരുടെ 800 ലധികം വാഴകൾ സാമൂഹ്യവിരുദ്ധർ വെട്ടി നശിപ്പിച്ചു. ജോർജ്ജ് ചാക്കാലക്കൽ, ബഷീർ തോട്ടോളി, ബിനു കളപ്പുരയ്ക്കൽ എന്നിവർ ചേർന്ന് നാട്ടുനനച്ച വാഴകളാണ് വെട്ടിനിരപ്പാക്കിയത്. കുലച്ചതും മൂപ്പെത്തിയതുമായ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഇവരുടെ തോട്ടത്തിലെ എണ്ണൂറോളം വാഴകൾ ഇരുളിന്റെ മറ പറ്റി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുകയാണ്. മൂർച്ചയേറിയ ആയുധം കൊണ്ട് മുറിച്ച നിലയിലാണ് വാഴകളുള്ളത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. സംഭവത്തിൽ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം ആരംഭിച്ചു.Read More