തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. ഒരു തർക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത ദുരന്തമാണ് വയനാട്ടിലേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തത്തിൽ അകപ്പെട്ടു പോയ കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയം മറന്ന് എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംപി ആയിരുന്ന അവസരത്തിൽ പ്രളയ സമയത്തൊക്കെ കൂടുതൽ തുക താൻ […]Read More
Tags :wayanad
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും കെഎസ്എഫ്ഇക്ക് ലാപ്ടോപ്പ് വാങ്ങാൻ പണം കൊടുത്തു എന്നുവരെയുള്ള തരത്തിൽ നിരവധി വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ഇപ്പോഴിതാ അത്തരം വാർത്തകൾക്ക് മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണം ചിലരെങ്കിലും നടത്തുന്നുണ്ട്. നാടിതു വരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ […]Read More
kerala
പൊതുമരാമത്ത് വകുപ്പിന്റെ ക്വാട്ടേഴ്‌സുകള്‍ ദുരന്തബാധിതര്‍ക്ക് താമസിക്കാന്‍ നല്‍കും; ക്വാട്ടേഴ്‌സുകളുടെ പട്ടിക തയാറാക്കുകയാണെന്നും മുഹമ്മദ്
കൽപ്പറ്റ: വയനാട് ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സാധ്യമായ എല്ലാ ക്വാര്‍ഡേഴ്‌സുകളും ദുരന്തബാധിതര്‍ക്കായി നല്‍കുമെന്നും ക്വാട്ടേഴ്‌സുകളുടെ പട്ടിക തയാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ തിരച്ചില്‍ ഉടന്‍ നിര്‍ത്തില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കി നിര്‍ത്താതെയുള്ള തെരച്ചിലാണ് ഇതുവരെയും നടത്തിയതെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തെരച്ചിലും […]Read More
മേപ്പാടി: കേരളത്തെ ഞെട്ടിച്ച വയനാട് ദുരന്തത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്ന് മോഹൻലാൽ. ആദ്യഘട്ടത്തിലായിട്ടാണ് ഈ തുക നൽകുന്നത്. പിന്നീട് ആവശ്യമുള്ളത് അനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ സങ്കടകരമായ കാര്യമാണ് സംഭവിച്ചത്. ഇവിടെ എത്തി കണ്ടാൽ മാത്രമാണ് ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാനാകുക എന്നും അദ്ദേഹം പറഞ്ഞു. 2015ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ. ‘‘ഒറ്റനിമിഷം […]Read More
kerala
വയനാട്ടിലെ ദുരന്തത്തിന് കാരണമായത് ക്വാറികളുടെ പ്രവർത്തനവും പാറപൊട്ടിക്കലും; പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ
പുണെ: വയനാട്ടിലെ ദുരന്തത്തിന് കാരണമായത് ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദേശത്തെ അനധികൃത റിസോർട്ടുകളും നിർമാണങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ മാധവ് ഗാഡ്ഗിൽ, പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്നും കുറ്റപ്പെടുത്തി. 2019ലാണ്, ഇനിയൊരു ദുരന്തമുണ്ടായാൽ ചൂരൽമല ടൗൺ അവശേഷിക്കില്ലെന്ന് ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയത്. 5 വർഷം മുൻപ് 2019 ഓഗസ്റ്റ് 8ന് പുത്തുമലയിൽ ഉരുൾപൊട്ടിയ അവസരത്തിലാണ് അദ്ദേഹം വയനാട്ടിലെത്തിയത്. പശ്ചിമഘട്ടം […]Read More
kerala
മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ മോഷണവും; ദുരന്തമുഖത്ത് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി പോലീസ്
മേപ്പാടി: രക്ഷാപ്രവര്‍ത്തനമെന്ന വ്യാജേന ദുരന്തമുഖത്ത് മോഷണം നടക്കുന്നതായി വിവരം. മലയാളികൾ ഒന്നടങ്കം രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് സാഹചര്യം മുതലെടുത്ത് മരിച്ചുപോയവരുടെയും മറ്റും സ്വർണ്ണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നത്. ഇതര സംസ്ഥാനക്കാരായ ആളുകൾ ആണ് കവർച്ച നടത്തിയതെന്ന് പോലീസ് പറയുന്നത്. ദുരന്തസ്ഥലത്ത് നിരീക്ഷണം ശക്തമാക്കി പോലീസ്. വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പോലീസ്. ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ് വിവരം. ഇതര […]Read More
kerala
‘മുലപ്പാൽ ആവശ്യപ്പെട്ട് വിളിച്ചവർ ഇപ്പോൾ ഫോൺ പോലും എടുക്കുന്നില്ല; പിഞ്ച് കുഞ്ഞുങ്ങളുമായാണ് രാത്രിയിൽ
വയനാട്: കേരളം ഇപ്പോഴും ആ ദുരന്തത്തിന്റെ ഭീതിയിൽ നിന്നും മുക്തരായിട്ടില്ല. നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ പോകുക. നിരവധിപ്പേരുടെ ജീവനാണ് മുണ്ടക്കൈയിൽ പൊലിഞ്ഞത്. പ്രകൃതിക്ഷോഭങ്ങളും മറ്റും ഒരു ജനതയെ തകർക്കുമ്പോൾ ഒറ്റക്കെട്ടായി നിൽക്കുന്ന മലയാളികളെ നമ്മൾ മുൻപും കണ്ടിട്ടുണ്ട്. അത് തന്നെയാണ് ഇവിടെയും കാണാൻ സാധിക്കുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി കുട്ടികളെ ദത്തെടുക്കാൻ […]Read More
kerala
‘ആയിരം ഏക്കർ മേപ്പാടിയിലുണ്ട്; 100 കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകും’; സഹായഹസ്‌തവുമായി
കൽപ്പറ്റ: കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയിൽനിന്ന് ഇനി എങ്ങനെ ഒരു ജീവിതം സാധിക്കുമെന്ന വിഷമത്തിലാണ് പകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവർ. ഒരു ആയുസ്സ് കൊണ്ട് സ്വരുക്കൂട്ടി വച്ചത് മുഴുവൻ ഒരു രാത്രി കൊണ്ട് ഒലിച്ചുപോയത് വെറുതെ നോക്കി നിൽക്കാനേ അവർക്ക് കഴിഞ്ഞിരുന്നുള്ളു. ആ ഷോക്ക് അവർക്കിതുവരെ മാറിയിട്ടില്ല. ഇവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴയുകയാണ് അവിടെയെത്തുന്ന ഓരോരുത്തരും. ദുരിത ബാധിതർക്കുള്ള ആഹാരവും വസ്ത്രങ്ങളുമൊക്കെയായി സഹായ പ്രവാഹമാണ്. അരിയും, ഉപ്പും, സാനിറ്ററി നാപ്കിൻസും, വസ്ത്രങ്ങളുമടക്കമുള്ള അവശ്യ സാധനങ്ങൾ തിരുവനന്തപുരം മുതൽ കാസർകോട് […]Read More
kerala
‘ഇത് ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, മലപ്പുറത്തായിരുന്നു ഇത്തരമൊരു ദുരന്തം നടക്കേണ്ടിയിരുന്നത്’; സംസ്ഥാനം വലിയൊരു
വയനാട്: നാളെ ചെയ്യാനുള്ള കാര്യങ്ങളും ജീവിതത്തിലെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമെല്ലാമായി ഉറങ്ങാന്‍ കിടന്നവര്‍ പിന്നീടൊരു വെളിച്ചം കാണാതെ പോകുക, വെളിച്ചം കണ്ടവരുടെ കണ്ണിലാകെ ഇരുട്ട് പടരുക, പ്രിയപ്പെട്ടവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ പറ്റാതെ പോകുക…മഹാദുരന്തത്തിന്റെ ബാക്കിപത്രങ്ങളായവര്‍ക്ക് വേദനമാത്രം! ഒറ്റരാത്രികൊണ്ട് ചൂരല്‍മലയും മുണ്ടക്കൈയും പേരുമാത്രമായി അവശേഷിച്ച ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 316 പേരെയാണ്. അനൗദ്യോഗിക കണക്കനുസരിച്ച് മൂന്നൂറോ, നാനൂറോ പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് അതിജീവിച്ച പ്രദേശ വാസികള്‍ പറയുന്നു. മണ്ണിനടിയില്‍ ജീവന്റെ തുടിപ്പു തേടുന്നവര്‍ക്ക് പ്രതികൂല കാലാവസ്ഥ വിലങ്ങുതടിയായിട്ടും രക്ഷാപ്രവര്‍ത്തനം […]Read More
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലകളിൽ റഡാര്‍ പരിശോധന ശക്തമാക്കി. മണ്ണിടിയിൽ ജീവന്റെ തുടിപ്പുകൾ സിഗ്നൽ വഴി ലഭിച്ചു. സ്ഥലത്ത് തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. മണ്ണിനടിയിൽ ജീവികളോ മനുഷ്യരോ ആരുമാകാം ഉണ്ടാവുക. ശുഭ പ്രതീക്ഷയോടെ ജീവനായി തിരച്ചിൽ ശക്തം. ദുരന്തമുണ്ടായമേഖലയില്‍ ജീവന്‍റെ തുടിപ്പ് കണ്ടെത്താൻ റഡാര്‍ പരിശോധന തുടങ്ങി. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് മുണ്ടക്കൈയിലെ പരിശോധന […]Read More